സെന്റ് ആന്റണീസ് പള്ളി, കാഞ്ഞിരംകോട്
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ലത്തീൻ കത്തോലിക് പള്ളിയാണ് സെന്റ് ആന്റണീസ് പള്ളി.[2][1][3] കുണ്ടറയ്ക്കു സമീപമുള്ള കാഞ്ഞിരകോട് എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് പതിനായിരം കുടുംബങ്ങൾ ഈ പള്ളി സന്ദർശിക്കാനെത്തുന്നുണ്ട്. ചരിത്രംസെന്റ് ആന്റണീസ് പള്ളിക്ക് ഏകദേശം 400 വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു.എ ഡി എട്ടാം ശതകത്തിൽ സബരിശോയുടെ നേതൃത്വത്തിൽ ഒരു പറ്റം സിറിയൻ കച്ചവടക്കാർ കൊല്ലത്തു താമസം ഉറപ്പിച്ചു. കൊല്ലം രാജാവ്മീ ഇവർക്കു കച്ചവടം കൃഷി എന്നിവ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം നൽകി. കൊല്ലം രാജാവിന്റെ ഒരു സാമന്തകനായ കാഞ്ചിരവൻ കാഞ്ഞിരകോട് ഭരിച്ചിരുന്നു, പിന്നീട് കാഞ്ചിരവൻ വാണിരുന്ന നാടിനു കാഞ്ചി രവൻകോട് പിന്നെ കാഞ്ഞിരകോട് ആയി. 9 ശതകത്തിൽ ഇവിടെ ആസ്ഥാനമുറപ്പിച്ച സെന്റ് തോമസ് ക്രിസ്തിയാനികൾ ആരാധനക്കായി പള്ളി സഥാപിച്ചിരുന്നു. കാഞ്ഞിരകോട് വിശുദ്ധ ലൂസിയ പുണ്യവതിയുടെ നാമത്തിലുള്ള ദേവാലയം 1609-1611 കാലഘട്ടത്തിലാണ് പണിചെയ്തത്. ഇതിലേക്കു ധന സഹായം നൽകിയത് `മേരി അമ്മാൾ´ എന്ന പേരിൽ അറിയപ്പെട്ട ലക്ഷ്മി അമ്മാൾ എന്ന സ്ത്രീ ആണ്. ആദ്യ പൂജ അർപ്പിച്ചത് 1609 ൽ ആണ്, വിശുദ്ധ ലൂസിയയുടെ തിരുരൂപം ഇപ്പോഴും ഇവിടെ ഉണ്ട്.1633ൽ കാഞ്ഞിരകോട് ദേവാലയം വലുതാക്കുകയും വിശുദ്ധ അന്തോന്നിസിനെ ഇടവക മാധ്യസ്ഥനായി സ്വികരിക്കുകയും ചെയ്തു. ഇന്ന് പള്ളിയിൽ കാണുന്ന രൂപം പോർട്ടുഗലിൽ നിർമിച്ചത് ആണ്, വിശുദ്ധ രൂപം പള്ളിയിൽ സ്ഥാപിക്കാമെന്നു നേരുകയും ഗോവ വഴി കൊല്ലത്തു എത്തിക്കുകയും ചെയ്തു. ഇന്ന് കാണുന്ന പള്ളി പഴയ പള്ളിയുടെ സ്ഥാനത്തു 1986ൽ നവികരിച്ച മനോഹമായ പള്ളി ആണ്. ഒരു തീർത്ഥാടന കേന്ദ്രമായി തീർന്ന ഈ ദേവാലയത്തിൽ ഇന്ന് നാനാജാതി മതസ്ഥരായ ഭക്തർ വന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുന്നു.ഫെബ്രുവരി മാസത്തിലാണ് ഇവിടുത്തെതെ തിരുനാൾ നടത്തപ്പെടുന്നത്. ഇവിടുത്തെ തിരുനാൾ കാഞ്ഞിരകോട് കുംഭ പെരുന്നാൾ എന്നും അറിയപ്പെടുന്നു.
അവലംബം
|