സെബാസ്റ്റ്യൻ
ഒരു മലയാള കവിയാണ് സെബാസ്റ്റ്യൻ. 1961 ഡിസംബർ 19 ന് കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനനം. കളത്തിൽ ദേവസ്സിയും കുഞ്ഞമ്മയും മാതാപിതാക്കൾ. 2015, 16, 17 വർഷങ്ങളിൽ യഥാക്രമം ഗോവ, വിജയവാഡ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ കാവ്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കവിതാ സമാഹാരങ്ങൾ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ 5 സർവകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരസ്ക്കാരങ്ങൾ2006 -ൽ പാട്ടു കെട്ടിയ കൊട്ട എന്ന പുസ്തകത്തിന് എസ്.ബി.ടി കവിതാ പുരസ്ക്കാരം. 2009 -ൽ ഇരുട്ടു പിഴിഞ്ഞ് എന്ന പുസ്തകത്തിന് യുവകലാസാഹിതി കവിതാ പുരസ്കാരം, മുല്ലനേഴി ഫൗണ്ടേഷൻ കവിതാ പുരസ്കാരം, പി.ഭാസ്കരൻ കവിതാ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം [1], വി.സി.ബി.സാഹിത്യ പുരസ്കാരം, മൂടാടി ദാമോദരൻ പുരസ്കാരം, നടൻ ജയൻ കലാസാംസ്കാരിക വേദി സാഹിത്യ പുരസ്കാരം, പ്രൊ.കെ.വി.തമ്പി കവിതാ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റ് കവിതാ പുരസ്കാരം, കെടാമംഗലം പപ്പുക്കുട്ടി സ്മാരക കവിതാ പുരസ്കാരം, യൂസഫലി കേച്ചേരി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കാവ്യ സമാഹാരങ്ങൾ
ഗദ്യ കൃതികൾ
അവലംബം
|