ഹിജാബ്
ഹിജാബ് (/hɪˈdʒɑːb, hɪˈdʒæb, ˈhɪdʒ.æb, hɛˈdʒɑːb/;[1][2][3][4] അറബി: حجاب ḥijāb, pronounced [ħɪˈdʒaːb] or Egyptian Arabic: [ħeˈɡæːb]) മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്. മറയ്ക്കുക, മറ, മൂടുപടം, അഭയസ്ഥാനം എന്നൊക്കെ അർത്ഥമുള്ള حجب (ഹിജബ്) എന്ന വാക്കിൽ നിന്ന് വന്നതാണിത്. അറബി സംസാരിക്കുന്ന രാജ്യങ്ങളിലും പാശ്ചാത്യ നാടുകളിലും പൊതുവെ ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നത് സ്ത്രീകളുടെ ശരീരവും തലയും മറക്കുക എന്നതാണ്. ഇസ്‌ലാമിൽ ഹിജാബിന് ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സന്മാർഗ്ഗം എന്നീ അർത്ഥങ്ങളാണ് ഉള്ളത്. നിർവചനംഇസ്ലാം മുസ്‌ലിം സ്ത്രീകൾക്ക് നിർബന്ധമാക്കിയ വസ്ത്രസംവിധാനമാണ് ഹിജാബ് എന്നത്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല. മറിച്ച്, മുഖവും മുൻകൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയിൽ വരും[5]. ഖുർആനിൽ
ഹിജാബ് ദിനംഫെബ്രുവരി ഒന്നിന് ലോക ഹിജാബ് ദിനമായി ആചരിക്കുന്നു. ഹിജാബുമായി ബന്ധപ്പെട്ട് മറ്റൊരു ദിനം കൂടി ആചരിക്കുന്നുണ്ട്. സെപ്റ്റംബർ 4. ഈ ദിവസം ആഗോള പിങ്ക് ഹിജാബ് ദിനമായി ആചരിക്കുന്നു. അവലംബം
പുറം കണ്ണികൾWikimedia Commons has media related to ഹിജാബ്. Wikinews has previous reports related to this article:
|