ആൻഡ്രൂ സ്മിത്ത്![]() സ്കോട്ട്‌ലാന്റുകാരനായ ഒരു സർജനും, പര്യവേഷകനും, സംസ്കാരചരിത്രകാരനും, ജന്തുശാസ്ത്രജ്ഞനും ആയിരുന്നു സർ ആൻഡ്രൂ സ്മിത്ത് (Sir Andrew Smith) KCB (3 ഡിസംബർ 1797 – 11 ആഗസ്ത് 1872). തന്റെ പ്രധാന സംഭാവനയായ Illustrations of the Zoology of South Africa.[1] എന്ന ഗ്രന്ഥരചനയിൽക്കൂടി പല മേഖലയിലെയും പലതരം ജീവജാലങ്ങളെപ്പറ്റി വിവരിച്ചിട്ടുള്ള അദ്ദേഹം തെക്കേ ആഫ്രിക്കയിലെ ജന്തുശാസ്ത്രത്തിന്റെ പിതാവായി വിലയിരുത്തപ്പെടുന്നു.[2] Roxburghshire ലെ Hawick -ൽ ജനിച്ച അദ്ദേഹം1816 -ൽ സൈനിക വൈദ്യസേവനമേഖലയിൽ ചേരുകയും എഡിൻബർഗ് സർവ്വകലാശാലയിൽ നിന്നും 1819 -ൽ എം. ഡി കരസ്ഥമാക്കുകയും ചെയ്തു. തെക്കേ ആഫ്രിക്കയിൽ 1820–1837![]() ബീഗിളിന്റെ രണ്ടാം യാത്ര 1836 മെയ് മാസത്തിൽ കെയ്പ്പിൽ എത്തിയപ്പോൾ യുവാവായ ഡാർവിനെ അദ്ദേഹം കണ്ടുമുട്ടുകയും അദ്ദേഹത്തെ സ്ലേറ്റ് പാറയുടെ രൂപാന്തരങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. തലേ വർഷം താൻ ശേഖരിച്ച കുറെ പാറകൾ അദ്ദേഹം ഡാർവിനുനൽകുകയും ചെയ്തു. ഇന്ന് അവ Sedgwick Museum of Earth Sciences -ൽ സൂക്ഷിച്ചിട്ടുണ്ട്.[3] നിരന്തരം സ്മിത്തിനെക്കുറിച്ച തന്റെ എഴുത്തുകളിൽ പരാമർശിച്ച ഡാർവിൻ അദ്ദേഹത്തിന് 1857 -ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിക്കുന്നതിന് സഹായിച്ചു. ഇംഗ്ലണ്ടിൽ 1837–1872![]() Andrew Smith -ന്റെ പേരിൽ അറിയപ്പെടുന്ന ജീവികൾമൂന്ന് സ്പീഷിസ് ഉരഗങ്ങളുടെ പേരുകളിൽ അദ്ദേഹം ബഹുമാനിതനായിട്ടുണ്ട്.[4]
ചാൾസ് ഡാർവിനുമായുള്ള എഴുത്തുകുത്തുകൾ
കുറിപ്പുകൾ
Information related to ആൻഡ്രൂ സ്മിത്ത് |