എ. അയ്യപ്പൻ (നരവംശശാസ്ത്രജ്ഞൻ)
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുൻ കേരള സർവകലാശാല വൈസ്ചാൻസലറുമാണ് ഡോ. എ. അയ്യപ്പൻ (ഫെബ്രുവരി 5 1905-ജൂൺ 28 1988). ജീവിതരേഖതൃശൂർ ജില്ലയിലെ മരുത്തയൂരിൽ പവറട്ടിയിലാണ് 1905 ഫെബ്രുവരി 5 ഡോ.അയ്യപ്പന്റെ ജനനം. ഏഴംഗങ്ങളുള്ള, സാമ്പത്തികമായി ഒട്ടും ഭദ്രമല്ലാത്ത ഒരു ഈഴവ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അയ്യപ്പന് പതിനാല് വയസ്സുള്ളപ്പൾ അച്ഛൻ മരിച്ചു. ആറാം വയസ്സിൽ മരുത്തയൂർ പ്രൈമറി സ്‌കൂളിൽ ചേർന്ന അയ്യപ്പൻ ഡബിൾ പ്രമോഷൻ നേടിയാണ് പവറട്ടിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെത്തിയത്. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും ശേഷം 1927 ൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് സുവോളജിയിൽ ബി.എ ഓണേഴ്‌സ് ബിരുദവും കരസ്ഥമാക്കി. ബിരുദ വിദ്യാർത്ഥിയായിരിക്കെത്തന്നെ അയ്യപ്പൻ പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ ഗിൽബർട്ട് സ്ലാട്ടറുടെ കീഴിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡിപ്ലോമയും നേടിയിരുന്നു. 1929ൽ കൽക്കട്ടയിലെ സുവോളജി സർവേ ഓഫ് ഇന്ത്യയിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ലഭിച്ചു. അതേവർഷം തന്നെ മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിൽ ആന്ത്രോപോളജിക്കൽ അസിസ്റ്റന്റ്/ക്യുറേറ്റർ എന്ന തസ്തികയിൽ നിയമിതനായി. ഹ്യൂമൻ അനാട്ടമിയിൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഒരു വർഷം നീണ്ട പരിശീലനം നേടി. തുടർന്ന് ബി.എസ് ഗുഹയുടെ കീഴിൽ ഇന്ത്യൻ മ്യൂസിയത്തിൽ നിന്ന് ഫിസിക്കൽ ആന്ത്രോപോളജിയിലും പരിശീലനം നേടി. 1932 ൽ തന്നെ മാതൃഭൂമി ആഴ്ചപതിപ്പിലും മറ്റും അദേഹം നരവംശശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതിത്തുടങ്ങിയിരുന്നു. തിരുവിതാംകൂറിലെ വണ്ടിപ്പെരിയാറിൽ പ്രാചീന കല്ലറകളുടെ ഉൽഖനന കാലത്ത് അദ്ദേഹം ബ്രോണിസ്ലോ മലിനോവ്‌സ്‌കിയുടെ വിഖ്യാത ഗ്രന്ഥമായ 'The Argonouts of Western Pacific' വായിക്കാനിടയായി. മലിനോവ്‌സ്‌കിയുടെ നിരീക്ഷണ ഗവേഷണങ്ങളോട് ആഭിമുഖ്യം തോന്നിയ അയ്യപ്പൻ അദ്ദേഹവുമായി കത്തിടപാടുകൾ നടത്തി. മലിനോവ്‌സ്‌കി തന്റെ വിദ്യാർത്ഥിയായി അദേഹത്തെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലേക്ക് (L. S. E) ക്ഷണിച്ചു.[1] 1934ൽ Anthropological and Ethnological Sciences ന്റെ ആദ്യ അന്താരാഷ്ട്ര കോൺഗ്രസ്സിൽ 'Cross -Cousin and Uncle - Niece Marriages in South India' എന്ന പ്രബന്ധം അവതരിപ്പിച്ചു. അതേ വർഷം തന്നെ L.S. E യിൽ പി.എച്ച്.ഡി അഡ്മിഷൻ നേടി. ലണ്ടൺ സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ ബ്രിട്ടീഷ് നരവംശശാസ്ത്ര പാരമ്പര്യത്തിന്റെ കുലപതികളായ ബ്രോണിസ് ലോ മലിനോവ്‌സ്‌കിയുടെയും റെയ്മണ്ട് ഫിർത്തിന്റെയും വിദ്യാർത്ഥിയായിരുന്നു അയ്യപ്പൻ. മഹാ ശിലായുഗ കാലത്തെ ശവസംസ്‌കാര രീതികളെ വിശകലനം ചെയ്യുന്ന സുദീർഘ പഠന മുൾപ്പെടെയുള്ള പല പ്രധാന പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ് (Excavation report on rock-cut megalithic buriasl -1933). ഗവേഷണം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം മദ്രാസ് മ്യൂസിയത്തിന്റെ ആദ്യ ഇന്ത്യൻ ഡയറക്ടറായി അയ്യപ്പൻ നിയമിതനായി. 'Izhavas and Cultural Change ' എന്ന പഠനം ഈഴവ സമുദായത്തിന് കാലാന്തരത്തിൽ സംഭവിച്ച സാമൂഹിക മാറ്റത്തെ പഠിക്കുകയാണ് ചെയ്തത്. കോർൺൽ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർവ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ വെൽഫയർ ഓഫ് ഒറീസ്സയുടെ ഡയറക്ടർ എന്നീ പദവികളും വഹിക്കുകയുണ്ടായി. ബ്രിട്ടനിലെ റോയൽ ആന്ത്രോപോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഫെലോ ആയിരുന്ന അദ്ദേഹം 1969 ൽ കേരളാ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ(സി.ഡി.എസ്) സ്ഥാപകനും ആദ്യത്തെ ചെയർമാനും കൂടിയാണ്. വൈസ് ചാൻസലർ പദവി ഒഴിഞ്ഞ ശേഷം സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഗവേഷണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാനായി കേരളാ ഗവൺമെന്റ് സപെഷ്യൽ ഓഫീസറായി അയ്യപ്പനെ നിയോഗിച്ചു. 1988 ജൂൺ 28 ന് ഡോ. എ. അയ്യപ്പൻഅന്തരിച്ചു[2][3] . അംഗീകാരങ്ങൾ1976ൽ ന്യൂഡൽഹിയിലെ ഇന്റർനാഷണൽ കോൺഗ്രസ് ഒഫ് ആന്ത്രപ്പോളജിക്കൽ ആൻഡ് എത്‌നോളജിക്കൽ സയൻസ് ദേശീയ കമ്മിറ്റിയുടെ ചെയർമാനായി അദ്ദേഹത്തെ ഇന്ത്യാ ഗവൺമെന്റ് നിയമിച്ചു. 1980 ൽ ലണ്ടൻ റോയൽ ആന്ത്രപ്പോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.[4] ലോകനരവംശ ശാസ്ത്ര സംഘടനയുടെ അദ്ധ്യക്ഷൻ (1973), കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ (1969ൽ), നരവംശശാസ്ത്ര പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന്റെയും ആദിവാസിപ്രശ്നങ്ങളിൽ മറ്റ് വിദേശ സർക്കാരുകളുടേയും ഉപദേശകൻ, സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകചെയർമാൻ എന്നീ നിലകളിലൊക്കെ അദ്ദേഹം സേവനമനുഷ്‌ഠിച്ചു.[4] മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റർ, ഭാരതത്തിന്റെ പ്ലാനിംഗ് കമ്മിഷൻ മെമ്പർ , മദ്രാസ് സർവകലാശാലയിലെ നരവംശ ശാസ്ത്ര പ്രൊഫസർ, മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റർ (ഈ പദവി വഹിച്ച ആദ്യ ഭാരതീയൻ), ആർട്ട് ഗ്യാലറി സൂപ്രണ്ട് , ആന്ധ്രയിലെ വാൾട്ടയർ യൂണിവേഴ്സിറ്റി പ്രൊഫസർ, ഒറീസയിലെ ഉത്‌കൽ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ, ഒറീസ സർക്കാരിന്റെ ട്രൈബൽ റിസർച്ച് അഡ്വൈസർ തുടങ്ങിയവ അദ്ദേഹം അലങ്കരിച്ച പദവികളാണ്. 1963ൽ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി. വിരമിച്ചശേഷം കോഴിക്കോട് സർവകലാശാലയുടെ ട്രൈബൽ റിസർച്ച് ഡയറക്ടറായി. അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. [4] ഭാരതപഴമ , സോഷ്യൽ റെവല്യൂഷൻ ഇൻ എ കേരള വില്ലേജ് , നായാടീസ് ഒഫ് മലബാർ ഈഴവാസ് ആൻഡ് കൾച്ചറൽ ചേഞ്ച്, സോഷ്യൽ ആന്ത്രപ്പോളജി, ബുദ്ധിസം വിത്ത് സ്‌പെഷൽ റഫറൻസ് ടു സൗത്ത് ഇന്ത്യ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു. നിരവധി പുരസ്‌കാരങ്ങളും നേടി.[4] കൃതികൾ
പുറം കണ്ണികൾഅവലംബം
|