എ. സീമ
സീ-മെറ്റിലെ ഒരു ശാസ്ത്രജ്ഞയാണ് ഡോ. എ. സീമ. കേന്ദ്രസർക്കാർ നൽകുന്ന നാരീശക്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്തനാർബുദം പരിശോധിക്കാൻ ഇവരും സംഘവും ചേർന്ന് നിർമിച്ച സെൻസറുകൾ ഘടിപ്പിച്ച ബ്രേസിയറാണ് ഇവർക്ക് പുരസ്കാരം നേടി കൊടുത്തത്. ജീവിതരേഖചേവായൂർ സ്വദേശിയായ ഡോ.സീമ, തൃശൂർ അത്താണിയിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക് ടെക്നോളജി (സി-മെറ്റ്) യിലെ ശാസ്ത്രജ്ഞയാണ് സീമ. കോഴിക്കോട് തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ അധ്യാപകനായ എം.പി. രാജനാണ് ഭർത്താവ്. സ്തനാർബുദം കണ്ടുപിടിക്കുന്ന ബ്രേസിയർസീമയും സംഘവും ചേർന്ന് നിർമ്മിച്ച സംഘവും ചേർന്ന് നിർമിച്ച സെൻസറുകൾ ഘടിപ്പിച്ച ബ്രേസിയർ ഉപയോഗിച്ച് സ്തനാർബുദം ഉണ്ടോ ഇല്ലയോ എന്ന് മിനിറ്റുകൾകൊണ്ട് അറിയാം. ഏതു പ്രായക്കാരായ സ്ത്രീകൾക്കും ഇതുപയോഗിച്ച് പരിശോധന നടത്താം. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സോക്കറ്റിലൂടെ കംപ്യൂട്ടറിലേക്ക് ലഭിക്കുന്ന ദ്വിമാനചിത്രം രോഗമുണ്ടോ ഇല്ലയോ എന്ന വിവരം നൽകും. വസ്ത്രത്തിനുള്ളിലെ സെൻസറുകളാണ് ദ്വിമാനചിത്രമെടുക്കുന്നത്. യെസ് അല്ലെങ്കിൽ നോ എന്ന പ്രാഥമിക വിവരത്തിലൂടെ ഒരു ആശ വർക്കർക്കുപോലും രോഗനിർണയം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. കാൻസർ ബാധിക്കുന്ന കോശങ്ങൾ വിഭജിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസമാണ് രോഗനിർണയത്തിലെ പ്രധാന ഘടകം. ഇത്തരത്തിലുള്ള താപവ്യത്യാസം ഏറ്റവും സൂക്ഷ്മമായ അളവിൽ കണ്ടെത്താനാവുമെന്നതാണ് ഈ സംവിധനത്തെ വിജയകരമാക്കിയത്. ഒരു മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ വീതിയും ഒന്നര മില്ലിമീറ്റർ കനവും ഉള്ള സെൻസറുകൾ സി-മെറ്റ് തന്നെ വികസിപ്പിച്ചു. ഓരോ സെൻസറും ഒരു സംവിധാനത്തിൽ ഘടിപ്പിക്കുമ്പോൾ അത് 'പ്രോബ്' എന്നറിയപ്പെടും. ഇത്തരത്തിലുള്ള നിശ്ചിത എണ്ണം പ്രോബുകൾ പ്രത്യേകം രൂപകല്പന ചെയ്ത കോട്ടൺ ബ്രായുടെ ഇരുഭാഗങ്ങളിലുമായി തുന്നിച്ചേർക്കും. എല്ലാ സെൻസറുകളും പരസ്പരം യോജിപ്പിച്ചിട്ടുണ്ട്. ഇവയിൽനിന്ന് എല്ലാംകൂടിയുള്ള ഡേറ്റയാണ് സോക്കറ്റിലൂടെ കംപ്യൂട്ടറിലേക്ക് ദ്വിമാനചിത്രരൂപത്തിൽ എടുക്കാൻ കഴിയുക. 15 മുതൽ 30 മിനിറ്റിനകം ഒരാളിന്റെ പരിശോധന പൂർത്തിയാക്കാൻ കഴിയും. 500 രൂപയിൽ താഴെ മാത്രമേ ഇത്തരമൊരു ബ്രാ വികസിപ്പിക്കാൻ ചെലവാകുകയുള്ളൂ. മലബാർ കാൻസർ സെന്ററിലെ 117 രോഗികളിൽ നടത്തിയ പരീക്ഷണമാണ് ഇത് വിജയമാണെന്നു തെളിയിച്ചത്.[1] മെച്ചങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|