ജെ.എ. ചാക്കോകേരളത്തിലെ പൊതുപ്രവർത്തകനും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമാണ് ജെ.എ.ചാക്കോ (25 ജൂലൈ 1925 - 23 ജൂൺ 2012). അഭിഭാഷകനും പ്രമുഖ സഹകാരിയുമായിരുന്നു. മൂന്നും നാലും അഞ്ചും കേരള നിയമ സഭകളിൽ അംഗമായിരുന്നു.[1] ജീവിതരേഖകോട്ടയം ജില്ലയിൽ അബ്രഹാമിന്റേയും റോസമ്മയുടെയും മകനായി ജനിച്ചു. കോട്ടയം ജില്ലയിലെ അകലക്കുന്നം മണ്ഡലത്തെ 1964 മുതൽ 1977 വരെ തുടർച്ചയായി അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു. ഗവ. പ്ലീഡർ സ്ഥാനത്തുനിന്ന് രാജിവച്ച് 1964ൽ മത്സരിച്ച് ജയിച്ചെങ്കിലും രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് നിയമസഭ പിരിച്ചുവിട്ടതിനാൽ എം.എൽ.എ.യായി പ്രവർത്തിക്കാനായില്ല. 1965 മുതൽ മൂന്ന് തിരഞ്ഞെടുപ്പുകളിൽ അകലക്കുന്നത്ത് ജയിച്ചു. 77 വരെ നിയമസഭാംഗമായി തുടർന്നു. അകലക്കുന്നം മണ്ഡലം ഇല്ലാതായതിനാൽ 1980ൽ മത്സരിക്കാനായില്ല. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി കെ.എം.മാണിക്കെതിരെ പാലായിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി സഹകരണമേഖലയിൽ വ്യാപൃതനായി. തിരഞ്ഞെടുപ്പുകൾ
കുടുംബംഭാര്യ: കാതറൈൻ അവലംബം
|