ടി.കെ. രാമമൂർത്തി
പ്രമുഖനായ ചലച്ചിത്രസംഗീതസംവിധായകനായിരുന്നു തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തി (1922 - 17 ഏപ്രിൽ 2013). വയലിൻ വിദ്വാൻ കൂടിയായിരുന്ന രാമമൂർത്തി, എം.എസ്. വിശ്വനാഥൻ - രാമമൂർത്തി കൂട്ടുകെട്ടിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ജനിച്ചിട്ടുണ്ട്. 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി ഈ കൂട്ടുകെട്ട് സംഗീതം നിർവഹിച്ചിട്ടുണ്ട്.[1] ജീവിതരേഖതിരുച്ചിറപ്പള്ളിയിൽ സംഗാത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അച്ഛൻ കൃഷ്ണസ്വാമി അയ്യരും മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി അയ്യരും പ്രഗല്ഭരായ വയലിൻ വിദ്വാൻമാരായിരുന്നു. പതിന്നാലാം വയസിൽ എച്ച്.എം.വി. മ്യൂസിക് കമ്പനിയിൽ വയലിനിസ്റ്റിന്റെ ജോലി കിട്ടി. എം.എസ്. വിശ്വനാഥനുമായി പരിചയത്തിലായതോടെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. നടൻ ശിവാജി ഗണേശൻ ഇവർക്ക് ആദര സൂചകമായി മെല്ലിസൈ മന്നർ (ലളിത സംഗീതത്തിന്റെ രാജാക്കന്മാർ) എന്ന വിശേഷണം നൽകിയിരുന്നു. 1965-ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തോടെ ഈ കൂട്ടുകെട്ട് വഴിപരിഞ്ഞു. പിന്നീടു പത്തൊന്പതോളം ചിത്രങ്ങൾക്കു സംഗീതം നൽകി. മലയാളത്തിൽ ലില്ലി, മറിയക്കുട്ടി എന്നീ മലയാളചിത്രങ്ങൾക്കും എം.എസ്.വി.യോടൊപ്പം സംഗീതം നിർവഹിച്ചു. സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|