ഡിഫെൻസ് ഐലൻഡ് വന്യജീവി സങ്കേതം
ഡിഫെൻസ് ഐലൻഡ് വന്യജീവി സങ്കേതം ആൻഡമാൻ ദ്വീപിലുള്ള ഡിഫെൻസ് ഐലൻഡിലാണ് സ്ഥിതിചെയ്യുന്നത്. തെക്കൻ ആൻഡമാന്റെ ഭരണത്തിൻകീഴിലുള്ള ജില്ലയായ ഈ പ്രദേശം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണ്. പോർട്ട് ബ്ലെയറിൽ നിന്ന് വടക്ക്മാറി 33.5 കിലോമീറ്റർ (21 മൈൽ) ദൂരത്തിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രംപ്രതിരോധവകുപ്പിന്റെ കീഴിലായ ഈ ദ്വീപ് പൂർണ്ണമായും കിടക്കുന്നത് ജിർകടങിലാണ്. 2004-ലെ സുനാമി തദ്ദേശവാസിയായ നിക്കോബാർ സ്ക്രബ്ഫൗൾ എന്ന ഇനം പക്ഷിയുടെ അംഗസംഖ്യ വളരെയധികം കുറയാൻ കാരണമായി. വെറും 300 എണ്ണം മാത്രം ശേഷിക്കുന്ന 66 സെ.മീ. വലിപ്പമുള്ള നാർകോണ്ഡം വേഴാമ്പൽ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ദേശീയ വന്യജീവി സംരക്ഷണബോർഡ് 2018 ജൂലൈ 8 മുതൽ നാർകോണ്ഡം പ്രൊജക്ട് തുടങ്ങുന്നതായി ദ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗും പരിസ്ഥിതിവകുപ്പ്മന്ത്രി ജയന്തി നടരാജനും ബോർഡ് അംഗങ്ങളായിട്ടുള്ള പ്രൊജക്ടിന്റെ ലക്ഷ്യം വന്യമൃഗസംരക്ഷണനിയമപ്രകാരം സംരക്ഷണപ്രദേശത്തെ നിർമ്മാണപ്രവർത്തനങ്ങൾ ആണ്. ബോർഡിൽ 47 അംഗങ്ങളുള്ളതിൽ 32 പേർ ഗവൺമെന്റിൽ സേവനം അനുഷ്ഠിക്കുന്നതും വിരമിച്ചവരും ഇതിൽ ഉൾപ്പെടുന്നു.[6] ഭരണംരാഷ്ടീയപരമായി ഡിഫെൻസ് ഐലൻഡ് കൈഡ് ദ്വീപിനോടൊപ്പം ഫെറാഗുൻച് താലൂക്കിന്റെ ഭാഗമാണ്.[7] അവലംബം
South Andaman Island എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Information related to ഡിഫെൻസ് ഐലൻഡ് വന്യജീവി സങ്കേതം |