നെയ്തർ എ ഹോക്ക് നോർ എ ഡോവ്: ആൻ ഇൻസൈഡേഴ്സ് എക്കൗണ്ട് ഓഫ് പാകിസ്താൻസ് ഫോറിൻ പോളിസി
മുൻ പാക് വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരി രചിച്ച ഗ്രന്ഥമാണ് നെയ്തർ എ ഹോക്ക് നോർ എ ഡോവ്: ആൻ ഇൻസൈഡേഴ്സ് എക്കൗണ്ട് ഓഫ് പാകിസ്താൻസ് ഫോറിൻ പോളിസി. ഒബ്‌സർവർ റിസർച്ച് സെന്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഉള്ളടക്കംപാക് വിദേശനയത്തിന്റെ ഉള്ളുകള്ളികളാണ് പുസ്തകത്തിന്റെ പ്രധാനവിഷയം. ഒപ്പം കശ്മീർപ്രശ്‌നവും ചർച്ച ചെയ്യുന്നുണ്ട്. പ്രതിഷേധംശിവസേന പ്രവർത്തകർ ഈ പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്തി. മുൻ പാക് വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നതിനെതിരെയാണ് ശിവസേന രംഗത്തെത്തിയത്. പ്രകാശന ചടങ്ങിൻെറ മുഖ്യസംഘാടകനായ സുധീന്ദ്ര കുൽക്കർണിയോട് ചടങ്ങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനെത്തുടർന്ന് കുൽക്കർണിയുടെ കാർ തടഞ്ഞ് ശിവസേന പ്രവർത്തകർ കരിമഷി ഒഴിച്ചു. മുഖത്ത് മുഴുവൻ മഷിയുമായി കുൽക്കർണി കസൂരിയോടൊപ്പം പത്രസമ്മേളനം നടത്തുകയുണ്ടായി. പ്രതിഷേധങ്ങൾക്കിടയിലും പുസ്തകം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മുംബൈയിൽ പ്രകാശനം ചെയ്തു. [2] ബി.ജെ.പി മുൻ സൈദ്ധാന്തികൻ സുധീന്ദ്ര കുർക്കർണിയുടെ ദേഹത്ത് കരിമഷി ഒഴിച്ച പ്രവർത്തകരെ അഭിനന്ദിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ആറ് സേനാ പ്രവർത്തകരെ സന്ദർശിച്ചാണ് താക്കറെ അഭിനന്ദനം അറിയിച്ചത്. പ്രവർത്തകർ സുധീന്ദ്ര കുൽക്കർണിക്കുനേരെ കരിമഷി ഒഴിച്ചത്. പ്രകാശന ചടങ്ങിൻെറ മുഖ്യസംഘാടകനാണ് സുധീന്ദ്ര കുൽക്കർണി. ചടങ്ങ് ഒഴിവാക്കണമെന്ന ആവശ്യം കുൽക്കർണി തള്ളിയതിനെ തുടർന്നായിരുന്നു ശിവസേനയുടെ അതിക്രമം. തിങ്കളാഴ്ച കുൽക്കർണിയുടെ കാർ തടഞ്ഞ് ശിവസേന പ്രവർത്തകർ കരിമഷി ഒഴിക്കുകയായിരുന്നു. തുടർന്ന് മുഖത്ത് മുഴുവൻ മഷിയുമായി കുൽക്കർണി കസൂരിയോടൊപ്പം പത്രസമ്മേളനം നടത്തി. അവലംബം
|