സുനിൽ സുഖദ
മലയാള ചലച്ചിത്ര അഭിനേതാവും സ്വഭാവ നടനുമാണ് സുനിൽ സുഖദ എന്നറിയപ്പെടുന്ന സുനിൽ വി.സി. (ജനനം: മെയ് 16 1974). 2010-ൽ റിലീസായ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.[1][2][3] ജീവിതരേഖമലയാള ചലച്ചിത്ര അഭിനേതാവും സ്വഭാവ നടനുമായ സുനിൽ സുഖദയുടെ ശരിയായ പേര് സുനിൽ വി.സി എന്നതാണ്. അധ്യാപകനായ സുധാകരപ്പണിക്കരുടേയും സരസ്വതിയമ്മയുടേയും മകനായി 1974 മെയ് 16ന് തൃശൂർ ജില്ലയിലെ പൂത്തോളിൽ ജനിച്ചു. തൃശൂരിലുള്ള സി.എം.എസ്. സ്കൂളിലും കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സുനിൽ ചെറുപ്പത്തിൽ തന്നെ നാടക സമിതികളിൽ ചേർന്ന് പ്രവർത്തിച്ചു. തൃശൂർ രംഗചേതന എന്ന നാടക സംഘത്തിൽ അംഗമായിരുന്നു സുനിൽ സുഖദ. തുടർന്ന് ഓൺ സ്ക്രീൻ ജീവിതം ആരംഭിച്ച സുനിൽ സുഖദയെ മാതൃഭൂമി പത്രത്തിൻ്റെയും മിസ്റ്റർ ലൈറ്റ് ടോർച്ചിൻ്റെയും പരസ്യ ചിത്രത്തിൽ ചെയ്ത വേഷമാണ് ശ്രദ്ധേയനാക്കിയത്. സ്പൈനൽ കോഡ് എന്ന നാടകത്തിലെ മികച്ച പ്രകടനത്തോടെ മലയാള സിനിമയിലെത്തിയ സുനിലിൻ്റെ ആദ്യ സിനിമ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2010-ൽ റിലീസായ ബെസ്റ്റ് ആക്ടർ എന്ന ചിത്രമാണ്. തുടർന്ന് സോൾട്ട് & പെപ്പർ, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സുനിൽ സമുദ്രക്കനി സംവിധാനം ചെയ്ത പോരാളി എന്ന സിനിമയിലൂടെ തമിഴിലും ഒരു വേഷം ചെയ്തു. ഷൂസ്ട്രിംഗ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി നടത്തുന്ന സുനിൽ സുഖദ അതിൻ്റെ ബാനറിൽ ഇതുവരെ പതിനാല് ലഘുചിത്രങ്ങൾ സംവിധാനം ചെയ്തു. മൈ ഹാർട്ട് ഈസ് ഓൺ മൈ ലെഫ്റ്റ് എന്ന ഹ്രസ്വചിത്രത്തിന് വിബ്ജ്യോർ ജൂറി പുരസ്കാരം ലഭിച്ചു. അഭിനയം, സംവിധാനം എന്നതിനു പുറമെ ലെനിൻ രാജേന്ദ്രൻ്റെ രാത്രിമഴ, മകരമഞ്ഞ് എന്നീ ചിത്രങ്ങളിൽ സൗണ്ട് റെക്കോർഡിസ്റ്റ് ആയും പ്രവർത്തിച്ചു. അവിവാഹിതനായി തുടരുന്ന സുനിൽ തൃശൂരിലെ പൂത്തോളിലുള്ള സുഖദ എന്ന വീട്ടിൽ താമസിക്കുന്നു.[4] അഭിനയിച്ച സിനിമകൾ
അവലംബം
|