അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്1963-ൽ പ്രവർത്തനമാരംഭിച്ച അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത കൊല്ലം ജില്ലയിൽ, പത്തനാപുരം താലൂക്കിലാണ്. 950.76 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ അഞ്ചൽ, കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, ഇടമുളയ്ക്കൽ, കരവാളൂർ, തെന്മല, ആര്യങ്കാവ് എന്നിവയാണ്. ഭൂമിശാസ്ത്രംവിവിധയിനം ഭൂപ്രകൃതികൽ കാണപ്പെടുന്ന അഞ്ചൽ ബ്ളോക്ക് പഞ്ചായത്തിൽ ഉയർന്ന സമതലം, കുത്തനെ ചെരിവുള്ള പ്രദേശം, ഇടത്തരം ചെരിവുള്ള പ്രദേശം, താഴ്വര, കല്ലട ജലസംഭരണി, ചെരിവുള്ള പ്രദേശം, മലമ്പ്രദേശങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവ അവയിൽ ചിലതാണ്. അതുപോലെ തന്നെ ഇവിടുത്തെ മണ്ണും വൈവിധ്യമുള്ളതാണ്. അവയിൽ പ്രധാനം ചെങ്കൽ മണ്ണ്, നദീജന്യ എക്കൽ മണ്ണ്, ജൈവാംശം കൂടുതലുള്ള ചെങ്കൽ മണ്ണ്, വനമണ്ണ്, ചെളിമണ്ണ്, മണൽമണ്ണ് എന്നിവയാണ്. അതിരുകൾവാർഡുകൾസ്ഥിതിവിവരക്കണക്കുകൾ
വിലാസംഅഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
അവലംബംhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
|