ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിലാണ് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂതക്കുളം, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനെല്ലൂർ, , ചിറക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ ബ്ളോക്കിലുൾപ്പെടുന്നു. പൂതക്കുളം, മീനാട, ചിറക്കര, പരവൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, ആദിച്ചനല്ലൂർ, തഴുത്തല, നെടുമ്പന, പള്ളിമൺ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിന് 134.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1961 ഏപ്രിൽ മാസം 1-ാം തീയതിയാണ് ഇത്തിക്കര ബ്ളോക്ക് രൂപീകൃതമായത്. ഭൂമിശാസ്ത്രംഭൂപ്രകൃതിയനുസരിച്ച് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിനെ സമതലം, കുന്നുകൾ, താരതമ്യേന താഴ്ന്ന പ്രദേശങ്ങൾ, കായൽ പ്രദേശം, ചരിഞ്ഞമേഖല, താഴ്ന്ന പ്രദേശം, ഉയർന്ന പ്രദേശം എന്നിങ്ങനെ തരം തിരിക്കാം.ലാറ്ററേറ്റ് ഖനനം, കശുവണ്ടി വ്യവസായം, വെള്ള കളിമണ്ണിന്റെ സംസ്കരണം എന്നിവയാണ് ഈ ബ്ളോക്കുപ്രദേശത്തെ പ്രധാന വ്യവസായമേഖലകൾ. ദേശീയപാത-47 ഇത്തിക്കര ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്. അതിരുകൾവാർഡുകൾസ്ഥിതിവിവരക്കണക്കുകൾ
വിലാസം
അവലംബംhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
|