അതിരൻ
ഫഹദ് ഫാസിൽ, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ സിനിമയാണ് അതിരൻ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പി. എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.[1]2019 ഏപ്രിലിൽ ആവും ചിത്രം റിലീസിന് എത്തുക. ഒരു ഡോക്ടറുടെ കഥാപാത്രമാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഊട്ടിയിലെ ഒരു സൈക്കാട്രിക്ക് ഹോസ്പിറ്റൽ ആണ് കഥാപശ്ചാത്തലം. 2010ൽ പുറത്തിറങ്ങിയ അമേരിക്കൻ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമായ ഷട്ടർ ഐലൻഡുമായി ഈ ചിത്രത്തിനുള്ള സാമ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മാർട്ടിൻ സ്‌കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ, കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോനാർഡോ ഡികാപ്രിയോ ആണ്. കഥാപാത്രങ്ങൾ
കഥാസംഗ്രഹം1967ലെ ഒരു വലിയ നായർ തറവാട്. വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഒരു സ്ത്രീകാണുന്നത് മുറിയിലെ കമ്പിക്കൊളുത്തിൽ തുക്കിയിട്ടിരിക്കുന്ന ഒരു സഹോദരന്റെ മൃതദേഹം! മറ്റൊരു വാതിൽ തുറക്കുമ്പോൾ കുത്തേറ്റ് മരച്ചുകിടക്കുന്ന മറ്റൊരാൾ. മുകളിലുണ്ട് ഒരാൾ കണ്ണുമിഴിച്ച് മരിച്ചുകിടക്കുന്നു. വീടിലെ ഉമ്മറത്ത് വലിയ ചെമ്പിൽ മുക്കിക്കൊല്ലപ്പെട്ട് കിടക്കുകയാണ് ഒരു സ്ത്രീ. അതിനടുത്തിരുന്ന് ഒന്നും സംഭവിക്കാത്തപോലെ ചാക്കുനൂലുകൾ കൈയിലിട്ട് കറക്കുന്ന ഒരു കൗമാരക്കാരിയുടെ വിരലുകൾ.. 67ൽ കേരളത്തിൽ നടന്ന കൂട്ടക്കൊലപാതകങ്ങൾക്കുശേഷം അഞ്ചുവർഷം കഴിഞ്ഞ് ഒരു ഭാന്ത്രാശുപത്രിയിലേക്കുള്ള യാത്രയാണ് ചിത്രം കാണിക്കുന്നത്. രണ്ടു മലകളും പുഴയും കടന്നുള്ള ഏകാന്തവും വിജനവുമായ മനോഹര സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു മെന്റൽ ഹോസ്പിറ്റലിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവസാനിപ്പിക്കാനാണ് ഫഹദ് ഫാസിലിന്റെ ഡോ.എം.കെ. നായർ ഇവിടേക്ക് എത്തുന്നത്. വണ്ടിക്കാരനിൽനിന്നും, ആശുപത്രിയിലെ ജോലിക്കാരനിൽ നിന്നുമൊക്കെ ഭൂമിയിലെ നരകം എന്നാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള വിശേഷണം. ഈ ആശുപത്രിയോട് ചേർന്നുള്ള പറമ്പ് കിളയ്ക്കുമ്പോൾ പലപ്പോഴും, രോഗികളുടെ അസ്ഥിക്കൂടങ്ങൾ കിട്ടാറുണ്ടത്രേ. അത്രയും ഭീതിദമായ ആ ഹോസ്പിറ്റലിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജിൽ നിന്നും ഔദ്യോഗികമായി അയച്ചതാണ് ഡോ. എം.കെ.നായരെ. നായരുടെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ഈ ആശുപത്രിയുടെ അംഗീകാരം പോവും. മെഡിക്കൽ കോളജിൽ നിന്ന് വരുന്നതാണെന്ന് അറിയുന്നതോടെ വഴികാട്ടിയായ ആശുപത്രി ജീവനക്കാരൻ മുങ്ങുന്നു. തുടർന്ന് കാടുംമേടും താണ്ടി ഒറ്റക്ക് ഫഹദിന്റെ കഥാപാത്രം, മെന്റൽ ഹോസ്പിറ്റലിലേക്ക് വരുന്ന കാഴ്ചയുണ്ട്.അടിമുടി ദുരൂഹതകളുടെ കൂടാരമാണ് ഈ ആശുപത്രിയെന്ന് ഡോ.നായർ മനസ്സിലാക്കുന്നു. അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന സൈക്യാട്രി ഡോക്ടർ ബഞ്ചമിൻ ആണ് ഈ മാനസികാരോഗ്യകേന്ദ്രം നടത്തുന്നത്. അഞ്ച് പേഷ്യന്റ്‌സ് മാത്രമേ ഉള്ളൂ എന്നാണ് അവർ അവകാശപ്പെടുന്നത് എങ്കിലും നായികയായ നിത്യ അവിടെ ഒരു സെല്ലിൽ ഉണ്ട്. അവൾ തന്റെ മകൾ ആണെന്നും അവൾക്ക് ഓട്ടിസം മാത്രമേ ഉള്ളൂ എന്നുമാണ് ഡോക്ടറുടെ വാദം. ആരാണ് നിത്യ. ഏന്താണ് അവളുടെ കഥ. ഡോക്ടറുടെ അന്വേഷണം അങ്ങനെ നീളുന്നു. സംഗീതം
ഫിലിം സംഗീതം ചിട്ടപ്പെടുത്തിയിയിരിക്കുന്നത് ഗിബ്രാനാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് നവാഗതനായ പി. എസ്. ജയഹാരിയാണ്. അതേ സംവിധായകന്റെ താല്ക്കാലികമായി മാറ്റി വച്ച ഫീച്ചറായ ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |