ഫഹദ് ഫാസിൽ
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു നടനും നിർമാതാവും ആണ് ഫഹദ് ഫാസിൽ (ജനനം: 8 ഓഗസ്റ്റ് 1982). ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഫഹദ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജീവിതരേഖപ്രശസ്ത മലയാള സിനിമ സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്. തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത് ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ ജീവിതത്തിൽ ഫഹദിൻ്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി. സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു.
സ്വകാര്യ ജീവിതംചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, [4] 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [5] [6] അവാർഡുകൾദേശീയ ചലച്ചിത്ര അവാർഡ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
അഭിനയിച്ച ചിത്രങ്ങൾമലയാളം
മറ്റ് ഭാഷകൾ
നിർമ്മിച്ച ചിത്രങ്ങൾഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ കീഴിൽ
അമൽ നീരദ് പ്രൊഡക്ഷൻസുമായി സഹനിർമ്മാണം
വർക്കിംഗ് ക്ലാസ് ഹീറോയ്‌ക്കൊപ്പം സഹനിർമ്മാണം
വർക്കിംഗ് ക്ലാസ് ഹീറോ, ഭാവന സ്റ്റുഡിയോസുമായി സഹനിർമ്മാണം ഫാസിലിനൊപ്പം നിർമ്മാണം
അൻവർ റഷീദ് എൻ്റർടെയ്ൻസുമായി സഹനിർമ്മാണം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |