ആമേൻ (ചലച്ചിത്രം)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ മാജിക്കൽ റിയലിസ്റിക് ഗണത്തിൽപ്പെട്ട മലയാളചലച്ചിത്രമാണ് ആമേൻ. കുമരംകരി എന്ന കുട്ടനാടൻ സംഘല്പിക ഗ്രാമത്തിനെയും അവിടുത്തെ ഗീവർഗീസ് പുണ്ണ്യളനെയും സെന്റ് ജോർജ്ജ് ബാന്റ് സംഘത്തെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി എന്നിവർ അഭിനയിച്ചിരിക്കുന്നു.[1] തെലുഗു നടിയായ സ്വാതി റെഡ്ഡിയുടെ ആദ്യ മലയാളചിത്രം കൂടിയാണ് ആമേൻ.[2] ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.[3][4] കഥാസാരംകുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തെയും അവിടുത്തെ പുരാതന സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് ആമേൻ. "അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കിൽ മാത്രമേ നിങ്ങൾ എന്നെ വിശ്വസിക്കുകയുള്ളൂ..." എന്ന സുവിശേഷ വചനത്തിൽ നിന്നുമാണ് 'ആമേൻ' തുടങ്ങുന്നത്. പള്ളിയിലെ കൊച്ചു കപ്യാരായ സോളമൻ നാട്ടിലെ പ്രമാണിയായ കോൺട്രാക്ടർ ഫിലിപ്പോസിന്റെ മകളായ ശോശന്നയുമായി പ്രണയത്തിലാണ്. സോളമന്റെ അച്ഛൻ ആ നാട്ടിലെ ബാൻഡ് മാസ്റ്ററായിരുന്ന എസ്തപ്പാനാശാനാണ്. ബോട്ടപകടത്തിൽ അച്ഛനെയും സഹോദരിമാരെയും നഷ്ടപ്പെട്ടയാളാണ് സോളമൻ. സോളമൻ ഒരു പരാജയപ്പെട്ട ബാൻഡ് അംഗമാണ്. കുമരംകരിയിൽ പുതുതായി എത്തുന്ന കൊച്ചച്ചനാണ് ഫാ. വിൻസെന്റ് വട്ടോളി. വട്ടോളിയച്ചൻ സോളമന്റെ പ്രണയത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നു. ശോശന്നയുടെ കല്യാണം കുടുംബക്കാർ ഉറപ്പിക്കുമ്പോൾ സോളമനും ശോശന്നയും വട്ടോളിയച്ചന്റെ സഹായത്തോടെ ഒളിച്ചോടാൻ ശ്രമിക്കുന്നു. തുടർന്ന് ശ്രമം പരാജയപ്പെടുകയും തുടർന്ന് വരുന്ന ബാൻഡ് മത്സരത്തിൽ കുമരംകരിക്കാരുടെ ഗീവർഗ്ഗീസ് ബാൻഡ് സംഘം വിജയിക്കുകയാണെങ്കിൽ സോളമന് ശോശന്നയെ കെട്ടിച്ചുതരുമെന്ന് ഉറപ്പ് നൽകുന്നു. ഇതിനിടയിൽ പള്ളിയിലെ പ്രധാന അച്ചനായ ഫാ. അബ്രഹാം ഒറ്റപ്ലാക്കൻ പള്ളി പൊളിച്ച് പുതിയത് പണിയാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു. ഒടുവിൽ നാട്ടുകാർ ഫാ. വിൻസെന്റ് വട്ടോളിയുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയുന്നു. അഭിനേതാക്കൾ
സംഗീതംആമേനിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വരികളെഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും റഫീക്ക് അഹമ്മദും (സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.
അവലംബം
പുറം കണ്ണികൾ
|