ഐവറി കോസ്റ്റ്
കോട്ട് ദ്’ഇവാർ എന്ന് വിളിക്കപ്പെടുന്ന ഐവറി കോസ്റ്റ് പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. പടിഞ്ഞാറൻ അതിരുകൾ ലൈബീരിയയും ഗിനിയയുമാണ്. വടക്ക് മാലിയും ബർക്കിന ഫാസോയും കിഴക്ക് ഘാനയും തെക്ക് ഗിനിയ ഉൾക്കടലുമാണ് അതിരുകൾ. ഒരുകാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഈ രാജ്യം ഇന്ന് രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തിനകത്തു തന്നെ ഉള്ള യുദ്ധവും കൊണ്ട് സാമ്പത്തികമായി താഴേയ്ക്ക് പോയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതിക്കു നേരെ നടന്ന ഒരു വധശ്രമമായിരുന്നു ആന്തരിക യുദ്ധത്തിനു കാരണം. വിവിധ സായുധ സംഘടനകളുടെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ പല ഭാഗങ്ങളും ആയിപ്പോയ ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭ, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക, എന്നിവർ ലൈബീരിയൻ രാഷ്ട്രപതിയായ ലോറെന്റ് ഗാഗ്ബോയുമൊത്ത് ചേർന്ന് ശ്രമിക്കുന്നുണ്ട്. ഈ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. കൊക്കോ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഐവറി കോസ്റ്റ്. അവലംബം
|