1 Estimates explicitly take into account the effects of excess mortality due to AIDS.
ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സിംബാബ്‌വെ (ഐ.പി.എ: [zɪmˈbɑbwe], ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിംബാബ്‌വെ, പൂർവ്വനാമം: റിപ്പബ്ലിക്ക് ഓഫ് റൊഡേഷ്യ). സാംബസി, ലിമ്പൊപോ നദികൾക്ക് ഇടയ്ക്കാണ് സിംബാബ്‌വെ കിടക്കുന്നത്. സൌത്ത് ആഫ്രിക്ക (തെക്ക്), ബോട്ട്സ്വാന (തെക്കുപടിഞ്ഞാറ്), സാംബിയ (വടക്കുപടിഞ്ഞാറ്), മൊസാംബിക്ക് (കിഴക്ക്) എന്നിവയാണ് സിംബാബ്‌വെയുടെ അയൽരാഷ്ട്രങ്ങൾ. പുരാതന ആഫ്രിക്കൻ സാമ്രാജ്യമായ ഗ്രേറ്റ് സിംബാബ്‌വെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗ്രേറ്റ് സിംബാബ്‌വെയുടെ അവശിഷ്ടങ്ങൾ ഇന്ന് കല്ലുകൊണ്ടുള്ള ഒരു വലിയ കോട്ടയുടെ ഭാഗങ്ങളാണ്. ഷോണാ ഭാഷയിൽ "വലിയ കല്ലുവീട്" എന്ന് അർത്ഥം വരുന്ന "സിംബ റെമാബ്വെ" എന്ന പദത്തിൽ നിന്നാണ് സിംബാബ്‌വെ എന്ന പേരുണ്ടായത്. മണ്മറഞ്ഞ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമാണ് ഈ പേര്.
ആഫ്രിക്കൻ ഭൂമിശാസ്ത്രസംബന്ധിയായ ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.