കുമ്പളങ്ങി നൈറ്റ്സ്
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. [1][2]. 2019 - കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചലച്ചിത്രത്തിന് ലഭിച്ചു.[3] കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുമുണ്ടായി. [3]
കഥാസാരംകൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം. പരസ്പരം അടികൂടുകയും കലഹിക്കുകയും ചെയ്യുന്ന സജിയുടെയും സഹോദരങ്ങളുടെയും ജീവിതത്തിൽ ചില മാറ്റങ്ങൾ കടന്നു വരുന്നു. വാതിൽ പോലുമില്ലാത്ത വീട്ടിലേക്ക് കടന്നു വരുന്ന സ്ത്രീകൾ ആണ് ആ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. മരുമകൻ ആയി എത്തുന്ന ഷമ്മി ബേബിയുടെ കുടുംബത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ബോബിയാണ് ബേബിയുടെ കുടുംബത്തെ അതിൽ നിന്ന് രക്ഷപെടുത്തുന്നത്. അഭിനേതാക്കൾ
റിലീസ്ഈ ചിത്രം 2019 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തത്. ഗാനങ്ങൾ
സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അവലംബം
പുറത്തുനിന്നുള്ള കണ്ണികൾ |