നീലക്കുയിൽ (ചലച്ചിത്രം)
1954-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലക്കുയിൽ. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത[2] ഈ ചിത്രം മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായി[3]. മലയാളത്തിലെ ആദ്യ സംവിധായകജോഡിയുടെ അരങ്ങേറ്റം കൂടിയായിരുന്നു നീലക്കുയിൽ. തന്റെ തന്നെയൊരു കഥയെ ആസ്പദമാക്കി ഉറൂബാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അഭിനേതാക്കൾ
നിർമ്മാണംസത്യനും മിസ് കുമാരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന് ഉറൂബ് ആണ് തിരക്കഥയെഴുതിയത്. പിൽക്കാലത്ത് സംവിധായകനായ വിൻസെന്റായിരുന്നു ഛായാഗ്രാഹകൻ. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് കെ. രാഘവൻ. സംഗീതസംവിധായകനെന്ന നിലയിൽ രാഘവൻ മാസ്റ്ററുടെ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നീലക്കുയിൽ. സംഗീതംഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. രാഘവൻ.
പുരസ്കാരങ്ങൾ
പ്രാധാന്യംതിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമാണിത്. ഗാനങ്ങളിൽ അധികവും നാടൻപാട്ടുകളിൽ ഊന്നിയവയായിരുന്നു. മാനെന്നും വിളിക്കില്ല... (ആലാപനം മെഹബൂബ്), എല്ലാരും ചൊല്ലണ്... (ജാനമ്മ ഡേവിഡ്), കായലരികത്ത്... (കെ.രാഘവൻ), ഏങ്ങനെ നീ മറക്കും കുയിലേ... (കോഴിക്കോട് അബ്ദുൾ ഖാദർ), കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി. സംവിധാനത്തിനും ഗാനരചനയ്ക്കും പുറമെ പി. ഭാസ്കരൻ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|