വാഴപ്പള്ളി
9°16′N 76°19′E / 9.27°N 76.31°E കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. ചങ്ങനാശ്ശേരി നഗരത്തിലും വാഴപ്പള്ളി പഞ്ചായത്തിലും ആയിട്ട് വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. പഴയ വാഴപ്പള്ളി ഗ്രാമം ചങ്ങനാശ്ശേരി മുനിസിപാലിറ്റിക്കുവേണ്ടി, തിരിക്കുകയും തന്മൂലം വാഴപ്പള്ളിയുടെ കൂറച്ചു ഭാഗങ്ങൾ ചങ്ങനാശ്ശേരി മുനിസിപ്പൽ നഗരത്തിനോട് ചേരുകയും, ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വാഴപ്പള്ളി ഗ്രാമപഞ്ചായത്താക്കിയും പുനഃനിർമ്മിക്കപ്പെട്ടു. ചരിത്രംപഴയ വാഴപ്പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു വാഴപ്പള്ളി മഹാക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് തിരുവല്ല മുതൽ വടക്ക് കുറിച്ചി വരെയും, കിഴക്ക് തെങ്ങണ മുതൽ പടിഞ്ഞാറ് വെളിയനാട് വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ പെരുവഴി കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കേ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും അതിനു ഉദാഹരണങ്ങളാണ്. ചങ്ങനാശ്ശേരി നഗരത്തിനെ രണ്ടായി തിരിക്കുമ്പോൾ നഗരത്തിന്റെ വടക്കു ഭാഗത്തായി വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. ജാതിവ്യവസ്ഥ, ജന്മിത്തം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശം കൂടിയായിരുന്നു പഴയ വാഴപ്പള്ളി. ശാസനങ്ങൾകേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് [1] വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കരുതുന്നു. 'വാഴപ്പള്ളി ശാസനം' ആണ് ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ.[2] പേരിനു പിന്നിൽ"വാഴ്കൈ പള്ളി " യാണ് വാഴപ്പള്ളി. (ക്ഷേത്രം ജയിക്കട്ടെ എന്നാണർത്ഥം). പള്ളിയെന്നാൽ ക്ഷേത്രം; പള്ളിയെന്ന വാക്ക് ബുദ്ധ-ജൈന ആരാധനാലയങ്ങൾക്ക് പറയുന്ന പേരാണ്.[3] [4][5] ഗതാഗത സൗകര്യങ്ങൾചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ വാഴപ്പള്ളി ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപെന്തിയിലാണ്. റോഡ് ഗതാഗതംചങ്ങനാശ്ശേരിയിലെ നാലാമത്തെ ബസ് സ്റ്റാൻഡ് വാഴപ്പള്ളിയിലെ വേഴക്കാട്ട് സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം - അങ്കമാലി (എം.സി. റോഡ്); ചങ്ങനാശ്ശേരി - കുമളി (സി.വി. റോഡ്) തുടങ്ങീയ പാതകൾ വാഴപ്പള്ളിയിലൂടെ കടന്നുപോകുന്നു. ജല ഗതാഗതംവാഴപ്പള്ളിയിലാണ് (ഇന്നത്തെ കുരിശുംമൂടിനും ചെത്തിപ്പുഴയ്ക്കും അടുത്ത് ) പണ്ട് കാലത്ത് വാണിജ്യാവശ്യത്തിന് ധാരാളം കെട്ട് വള്ളങ്ങൾ വന്ന് പോയിരുന്ന വാഴപ്പള്ളിക്കടവ് സ്ഥിതി ചെയ്യുന്നത്. റെയിൽ ഗഗതാതംഎറണാകുളം - തിരുവനന്തപുരം റെയിൽപാതയും ഇതിലേ കടന്നുപോകുന്നു. എയർ പോർട്ട്കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം 105 കി.മി. ദൂരത്തും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 120 കി.മി. ദൂരത്തായും സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾകോളേജുകൾ
ജ് പെരുന്ന ചങ്ങനാശ്ശേരി*
സ്കൂളുകൾ
ആരാധനാലയങ്ങൾ
അവലംബം
Vazhappally എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |