വിരേന്ദർ സെവാഗ്
ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്ററാണ് വീരേന്ദർ സേവാഗ് (ജനനം : 1978 ഒക്ടോബർ 20). വീരു എന്ന് സ്നേഹത്തോടെ വിളിക്കുന്ന സെവാഗിന് നജാഫ്ഗർഹിന്റെ രാജകുമാരൻ എന്നും വിളിപ്പേരുണ്ട്. ആധുനിക യുഗത്തിലെ വിവിയൻ റിച്ചാർഡ്സൺ ആയിട്ടാണ് പല പ്രമുഖരും വീരുവിനെ വിലയിരുത്തുന്നത്. അക്രമണോത്സുകനായ വലം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ് സേവാഗ്. തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം 1999-ലും ആദ്യ ടെസ്റ്റ് മത്സരം 2001-ലുമാണ് സേവാഗ് കളിച്ചത്. വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റേഴ്സ് പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ താരമാണ് സേവാഗ്. 2008ലായിരുന്നു ഈ നേട്ടം.[2] ഒട്ടനവധി റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.[3]). ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിയും ഏറ്റവും വേഗമേറിയ 250 റൺസും സെവാഗിന്റെ പേരിലാണ്. 2008 മാർച്ച് 28-ന് ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്ക് എതിരെയായിരുന്നു 319 റൺസ് നേടിയത്. 278 പന്തിൽ നിന്നാണ് സേവാഗ് 300 റൺസ് നേടിയത്. ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്കോറാണിത്.[4] . ഡോൺ ബ്രാഡ്‌മാനും, ബ്രയൻ ലാറക്കും ശേഷം 2 ട്രിപ്പിൾ സെഞ്ച്വറികൾ നേടുന്ന ക്രിക്കറ്റ് കളിക്കാരനുമായി സേവാഗ് [4]. സേവാഗിന്റെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി 2004 മാർച്ച് 28-ന് പാകിസ്ഥാനിലെ മുൾട്ടാനിൽ പാകിസ്ഥാനെതിരെ ആയിരുന്നു [4]. 2009 ഡിസംബർ 3 ന് മുംബൈയിൽ വച്ച് ശ്രീലങ്കയ്ക്ക് എതിരെ ആയിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ 250 റൺസ് നേടിയത്, 207 ബോളുകളിൽ നിന്നായിരുന്നു നേട്ടം. 2009 മാർച്ചിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ഏക ദിന ക്രിക്കറ്റ് സ്വെഞ്ചുറി നേടി. 60 ബോളുകളിൽ നിന്നായിരുന്നു നേട്ടം. അംഗീകാരംഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിലെ ഗേറ്റിന് മുൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ പേര് നൽകി. ഇന്ത്യ-ന്യൂസിലാൻഡ് ടി20 മൽസരത്തിന് മുന്നോടിയായാണ് മെയിൻ ഗേറ്റിന് വീരേന്ദർ സെവാഗ് ഗേറ്റ് എന്ന് പേരു നൽകിയത്. ഗേറ്റിൽ സെവാഗിന്റെ ചിത്രവും കരിയർ സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ട്. ഒപ്പം ലെജൻഡ്സ് ആർ ഫോറെവർ എന്ന വാചകവും നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് കാണികൾ പ്രവേശിക്കുന്ന മൂന്നാം നമ്പർ ഗേറ്റാണ് ഇനിമുതൽ വീരേന്ദർ സെവാഗ് ഗേറ്റ് എന്ന് അറിയപ്പെടുക. പുരസ്കാരങ്ങൾഅവാർഡുകൾ
അവലംബം
പുറമെ നിന്നുള്ള കണ്ണികൾVirender Sehwag എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ
|