ഷോളയാർ ജലവൈദ്യുതപദ്ധതി
പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഷോളയാർ ജലവൈദ്യുതപദ്ധതി. [1] [2] 1966 മെയ് 9 നു ഇതു പ്രവർത്തനം തുടങ്ങി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ മലക്കപ്പാറക്കു സമീപമായി ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. [3] [4] പദ്ധതിയിൽ ഒരു ജലസംഭരണിയും മൂന്നു അണക്കെട്ടുകളും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും1) ഷോളയാർ പവർ ഹൗസ് 1) ഷോളയാർ അണക്കെട്ട് (ഷോളയാർ ജലസംഭരണി ) 2) ഷോളയാർ ഫ്ലാങ്കിംഗ് ഡാം (ഷോളയാർ ജലസംഭരണി ) 3) ഷോളയാർ സാഡിൽ ഡാം (ഷോളയാർ ജലസംഭരണി ) വൈദ്യുതി ഉത്പാദനംഷോളയാർ ജലവൈദ്യുതപദ്ധതി യിൽ 18 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (FRANCIS TYPE- Litrostroj Yugoslavia) ഉപയോഗിച്ച് 45 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Radekoncar Yugoslavia ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 233 MU ആണ്. 1966 മെയ് 9 നു ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു.1968 ജനുവരി 26 ന് രണ്ടാമത്തെയും 1968 മെയ് 14 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു.
കൂടുതൽ കാണുകഅവലംബം
|