പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ചെങ്കുളം ജലവൈദ്യുതപദ്ധതി[1] ,[2]. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ വെള്ളത്തൂവലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4].1954 മെയ് 1 നു ഇതു പ്രവർത്തനം തുടങ്ങി [5].പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. ചെങ്കുളത്തെ ജലസംഭരണിയിൽ പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന വെള്ളം ശേഖരിച്ച് അവിടെനിന്നു 1759 മീറ്റർ നീളമുള്ള തുരങ്കം (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴി പവർഹൗസിലെത്തിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നു.[6]
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
1) ചെങ്കുളം പവർ ഹൗസ്
1) ചെങ്കുളം അണക്കെട്ട് (ചെങ്കുളം ജലസംഭരണി )
വൈദ്യുതി ഉത്പാദനം
ചെങ്കുളം ജലവൈദ്യുതപദ്ധതി യിൽ 12 മെഗാവാട്ടിന്റെ 4 ടർബൈനുകൾ (PELTON TYPE- English Electric UK) ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .Alstom Canada ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 182 MU ആണ്. 1954 മെയ് 1 നു ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2002 ഓടു കൂടി 50 മെഗാവാട്ടിൽ നിന്ന് 51.2 മെഗാവാട്ടായി ശേഷി ഉയർത്തി .
യൂണിറ്റ്
|
റേറ്റിംഗ്
|
കമ്മീഷൻ ചെയ്ത ദിവസം
|
യൂണിറ്റ് 1
|
12 MW
|
01.05.1954
|
യൂണിറ്റ് 2
|
12 MW
|
25.07.1954
|
യൂണിറ്റ് 3
|
12 MW
|
11.11.1954
|
യൂണിറ്റ് 4
|
12 MW
|
05.01.1955
|
നവീകരണം
യൂണിറ്റ്
|
റേറ്റിംഗ്
|
കമ്മീഷൻ ചെയ്ത ദിവസം
|
യൂണിറ്റ് 1
|
12.8 MW
|
30.11.2002
|
യൂണിറ്റ് 2
|
12.8 MW
|
04.10.2002
|
യൂണിറ്റ് 3
|
12.8 MW
|
05.12.2001
|
യൂണിറ്റ് 4
|
12.8 MW
|
01.12.2001
|
കൂടുതൽ കാണുക
കുറിപ്പുകൾ