5 സുന്ദരികൾ
അഞ്ച് ഉപചലച്ചിത്രങ്ങളായി,[1] 2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് 5 സുന്ദരികൾ. അഞ്ച് സംവിധായകർ ചേർന്നൊരുക്കുന്ന ഈ ചിത്രം അഞ്ചു സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി)[2] കഥ പറയുന്നു. അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകർ.[3] ജയസൂര്യ, ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, കാവ്യാ മാധവൻ എന്നിവർ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നീ ഉപചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എത്തുന്നു.[4] ഇന്ത്യൻ ചലച്ചിത്രത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിലെ സംവിധായകരിലൊരാളായ അമൽ നീരദാണ്. ഉപചലച്ചിത്രങ്ങൾസേതുലക്ഷ്മിബാലതാരങ്ങളായ അനികയും ചേതനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സേതുലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകൻ കൂടിയായ ഷൈജു ഖാലിദാണ്. ഛായാഗ്രഹണം ആൽബി നിർവഹിച്ചിരിക്കുന്നു. എം. മുകുന്ദന്റെ ഫോട്ടോ എന്ന കഥയെ അടിസ്ഥാനമാക്കി ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും മുനീർ അലിയും ചേർന്നാണ്. എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു. കഥാതന്തുസ്കൂൾ വിദ്യാർത്ഥിനിയായ സേതുലക്ഷ്മിക്ക് (അനിക) പുതുതായി വിവാഹിതരായ വധൂവരന്മാരുടെ ചിത്രങ്ങൾ പത്രങ്ങളിൽ നിന്ന് ശേഖരിക്കുകയും അവ ഒരു നോട്ടുബുക്കിൽ ശേഖരിക്കുകയും ചെയ്യുന്ന ഒരു ഹോബിയുണ്ട്. ഇതറിയുന്ന അവളുടെ കൂട്ടുകാരൻ (ചേതൻ) അവളെ സഹായിക്കാൻ തീരുമാനിക്കുന്നു. പിന്നീട് അവർ ഫോട്ടോയെടുക്കാൻ വേണ്ടി ഒരു സ്റ്റുഡിയോവിൽ പോകുന്നു. ഇതവരുടെ ജീവിതം മാറ്റിമറിക്കുന്നു. അഭിനേതാക്കൾ
ഇഷസമീർ താഹിർ സംവിധാനം ചെയ്ത് ഇഷ ഷെർവാണി, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഇഷ. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്. കഥാതന്തുതീർത്തും അപരിചിതരായ ഇഷയും (ഇഷ ഷെർവാണി) ജിനുവും (നിവിൻ പോളി) സമാന കാരണങ്ങളാൽ ഒരു വൈകുന്നേരം ന്യൂ യോർക്കിലെ ഒരു വീട്ടിൽ എത്തുന്നു. അവർ തുടർന്ന് സംഭാഷണത്തിലേർപ്പെടുകയും തുടർന്ന് സംഭവിക്കുന്ന സംഭവ പരമ്പരകളുമാണ് ഇഷയുടെ കഥാസാരം. അഭിനേതാക്കൾ
ഗൗരിഅമൽ നീരദിന്റെ കഥക്ക് അഭിലാഷ് കുമാർ തിരക്കഥ തയ്യാറാക്കി ആഷിഖ് അബു സംവിധാനം ചെയ്തിരിക്കുന്ന ഉപചിത്രമാണ് ഗൗരി. പ്രശസ്ത പിന്നണിഗായിക റിമി ടോമി ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ കാവ്യ മാധവൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹകൻ സംവിധായകൻ കൂടിയായ രാജീവ് രവിയാണ്. കഥാതന്തുഗൗരി മലയോര മേഖലയിൽ താമസിക്കുന്ന വിവാഹിതരായ ഭാര്യയുടേയും ഭർത്താവിന്റേയും പ്രണയ കഥ പറയുന്നു. രജിസ്റ്റർ വിവാഹത്തിനു ശേഷം ഗൗരിയും (കാവ്യ മാധവൻ) ജൊനാഥൻ ആന്റണിയും (ബിജു മേനോൻ) ഈ മേഖല താമസത്തിനായി തിരഞ്ഞെടുക്കുന്നു. ജൊനാഥന് മല കയറൽ ഹോബിയായിരുന്നു. അതേ സമയം ഗൗരി നർത്തകിയും നർത്തകാധ്യാപികയും കൂടിയാണ്. അവരുടെ വിവാഹ വാർഷികത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. അഭിനേതാക്കൾ
കുള്ളന്റെ ഭാര്യചൈനീസ് കഥാകാരൻ ഫെങ് ജികായിയുടെ കഥയെ അടിസ്ഥാനമാക്കിയ കുള്ളന്റെ ഭാര്യയുടെ സംവിധാനം അമൽ നീരദ് നിർവഹിച്ചിരിക്കുന്നു. തിരക്കഥ ആർ. ഉണ്ണിയും ഛായാഗ്രഹണം രണദിവെയും കൈകാര്യം ചെയ്തിരിക്കുന്നു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിയർ വിൻഡോ എന്ന ചലച്ചിത്രത്തിനെ അനുമസ്മരിപ്പിക്കുന്ന രീതിയിലാണ് കുള്ളന്റെ ഭാര്യയുടെ ആഖ്യാനശൈലി. ആമിഅവലംബം
പുറംകണ്ണികൾ |