ബക്കിംഹാം കനാൽ, കൊല്ലം
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ പോർച്ചുഗീസുകാർ 1560നടുത്ത് നിർമ്മിച്ച കനാലാണ് ബക്കിംഹാം കനാൽ. പോർച്ചുഗീസ് സെമിത്തേരിക്കും ലൈറ്റ്ഹൗസ് റോഡിനും ഇടയിലുള്ള കനാൽ[1], മൗണ്ട് കർമൽ കോൺവെന്റിനു സമീപമായി കടലിലേക്ക് തുറക്കുന്നു. തങ്കശ്ശേരി കോട്ടയിൽ നിന്നും തുറമുഖത്തേക്കുള്ള സാധനനീക്കം സുഗമമാക്കാൻ വേണ്ടിയായിരുന്നു ഇത് നിർമ്മിച്ചത്. തുടർന്ന് ഡച്ച് അധീനതയിലായ കോട്ടയും കനാലും 1795ലെ ഈസ്റ്റ് ഇന്ത്യാകമ്പനിയോടുള്ള കീഴടങ്ങലിനെ തുടർന്ന് ബക്കിംഹാം കനാൽ എന്ന് പേരു ലഭിച്ചു. 1980-ൽ നടത്തിയ ഒരു സർവേയിൽ കനാലിന് 750 മീറ്റർ നീളവും കിഴക്കൻ തുമ്പിൽ 12 അടി വീതിയും കടലിലേക്ക് തുറക്കുന്ന പടിഞ്ഞാറൻ തുമ്പിൽ 100 അടി വരെ വീതിയും ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. [2] തുടക്കത്തിൽ ഇരു വശവും കടലിലേക്ക് തുറന്നിരിക്കുകയായിരുന്നെങ്കിലും ബ്രിട്ടീഷ് കാലഘട്ടത്തിലുണ്ടായ ലൈറ്റ് ഹൗസ് റോഡ് നിർമ്മാണത്തെ തുടർന്ന് കിഴക്കൻ തുമ്പ് അടയുകയായിരുന്നു. [3] കോട്ട ആർക്കിയോളജിക്കൽ സർവേ ഏറ്റെടുത്തെങ്കിലും കനാൽ ഏറ്റെടുത്തിട്ടില്ല.[4] അവലംബം
|