Share to:

 

ഇക്വറ്റോറിയൽ ഗിനി


República de Guinea Ecuatorial   (in Spanish)
République de Guinée Équatoriale  (in French)
República da Guiné Equatorial  (in Portuguese)
Republic of Equatorial Guinea
Flag of Equatorial Guinea
Flag
Coat of arms of Equatorial Guinea
Coat of arms
മുദ്രാവാക്യം: Unidad, Paz, Justicia  (in Spanish)
Unité, Paix, Justice  (in French)
Unidade, Paz, Justiça  (in Portuguese)
Unity, Peace, Justice
ദേശീയഗാനം: Caminemos pisando la senda
Location of Equatorial Guinea
തലസ്ഥാനംMalabo
ഔദ്യോഗിക ഭാഷകൾSpanish, French, Portuguese
അംഗീകരിക്കപ്പെട്ട പ്രാദേശിക ഭാഷകൾFang, Bube, Annobonese,
Demonym(s)Equatorial Guinean, Equatoguinean
സർക്കാർPresidential Republic
• President
Teodoro Obiang Nguema Mbasogo
Ricardo Mangue Obama Nfubea
Independence
October 12 1968
വിസ്തീർണ്ണം
• മൊത്തം
28,051 കി.m2 (10,831 ച മൈ) (144th)
• ജലം (%)
negligible
ജനസംഖ്യ
• July 2005 estimate
504,000 (166th)
• Density
18/കിമീ2 (46.6/ച മൈ) (187th)
ജിഡിപി (പിപിപി)2005 estimate
• Total
$23,796 million (112th)
• പ്രതിശീർഷ
$44,100[1] (4th[1])
HDI (2007)Decrease 0.642
Error: Invalid HDI value (127th)
നാണയംCentral African CFA franc (XAF)
സമയമേഖലUTC+1 (WAT)
• വേനൽക്കാല (DST)
UTC+1 (not observed)
ടെലിഫോൺ കോഡ്240
ISO 3166 കോഡ്GQ
ഇന്റർനെറ്റ് TLD.gq

മദ്ധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഇക്വറ്റോറിയൽ ഗിനി). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഇക്വറ്റോറിയൽ ഗിനി മൂന്നു പ്രധാന ഭൂഭാഗങ്ങൾ ചേർന്നതാണ്: റയോ മുനി എന്ന കര പ്രദേശവും പല തുരുത്തുകളും; ബിയോകോ എന്ന ദ്വീപ് (മുൻപത്തെ പേര്: ഫെർണാൻഡോ പോ) - ഈ ദ്വീപിലാണ് ഇക്വിറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോ (മുൻപത്തെ പേര്: സാന്റാ ഇസബെൽ) സ്ഥിതിചെയ്യുന്നത്; തെക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ അന്നോബോൺ എന്ന ദ്വീപ്. ഗിനിയുടെ അതിർത്തികൾ കാമറൂൺ (വടക്ക്), ഗാബൺ (തെക്കും കിഴക്കും), ഗിനി ഉൾക്കടൽ (പടിഞ്ഞാറ്), എന്നിവയാണ്. ഗിനി ഉൾക്കടലിലാണ് ദ്വീപുരാജ്യമായ സാഒ റ്റോമെ പ്രിൻസിപ്പെ സ്ഥിതിചെയ്യുന്നത്. മുൻപ് സ്പാനിഷ് ഗിനിയുടെ സ്പാനിഷ് കോളനി ആയിരുന്ന ഇക്വറ്റോറിയൽ ഗിനിയുടെ പേര് രാജ്യത്തിന്റെ ഭൂമദ്ധ്യരേഖയോടുള്ള സാമീപ്യവും ഗിനി ഉൾക്കടലിലാണ് ആ രാജ്യം എന്നതും കാണിക്കുന്നു. ആഫ്രിക്കൻ വൻ‌കരയിൽ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. (സ്പാനിഷ് ഭരണപ്രദേശങ്ങളായ കാനറി ദ്വീപുകൾ, ക്യൂട്ട ആന്റ് മെലില്ല, സ്വയം പ്രഖ്യാപിത രാജ്യം എങ്കിലും അംഗീകരിക്കപ്പെടാത്ത സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്നിവയുടെയും ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്).

ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഇക്വിറ്റോറിയൽ ഗിനി (വലിപ്പത്തിന്റെ കാര്യത്തിൽ സേഷെൽസ്, സാഓ റ്റോമെ ആന്റ് പ്രിൻസിപ്പെ എന്നിവ ഇക്വിറ്റോറിയൽ ഗിനിയയെക്കാൾ ചെറുതാണ്). ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇക്വിറ്റോറിയൽ ഗിനി ആണ്. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

അവലംബം

  1. 1.0 1.1 "Equatorial Guinea". CIA World Factbook. Archived from the original on 2015-10-15. Retrieved 2007-11-26.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya