മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.[1]1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.[2] മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.[3]
ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക
↑"ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്". മാതൃഭൂമി. Archived from the original on 2016-01-30. Retrieved 2016 ജനുവരി 30. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
↑"എഴുത്തുകാർ : ടി. പത്മനാഭൻ". dcbookstore.com. ഡി.സി. ബുക്സ്. 2022. Retrieved 4 ജനുവരി 2022. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.
↑"പച്ചയ്‌ക്കൊരു പത്‌മനാഭൻ (ടി. പത്മനാഭനുമായുള്ള അഭിമുഖം)". manoramaonline.com. ഡി.സി. ബുക്സ്. 1 ഡിസംബർ 2019. Retrieved 4 ജനുവരി 2022. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡുകളും അത്ര പ്രശസ്തമല്ലാത്ത മറ്റു പല അവാർഡുകളും വേണ്ടെന്നു വച്ചിട്ടുണ്ട്.