പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[21].
ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[24].
നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി[1].
84-ആമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ആർട്ടിസ്റ്റ് മികച്ച ചിത്രമായും ആർട്ടിസ്റ്റിന്റെ സംവിധാനത്തിനു് മൈക്കേൽ ഹസനവിഷ്യസ് മികച്ച സംവിധായകനായും ജീൻ ഡ്യൂജാറിൻ മികച്ച നടനായും, ദ അയൺ ലേഡിയിലെ അഭിനയത്തിനു് മെറിൽ സ്ട്രിപ്പ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].
ഇന്ത്യയെപോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന ഒഴിവാക്കി[4].
ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനി സമർപ്പിച്ച ഹർജി ബാംഗ്ലൂർ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളി[5].
2007-ലെ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പട്ടാളഭരണാധികാരി പർവേസ് മുഷറഫിനോട് കോടതിയിൽ നേരിട്ടുഹാജരാകാൻ സിന്ധ് ഹൈക്കോടതിയുടെ ഉത്തരവ്[6].
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ സമ്മതമില്ലാതെ നടക്കുന്ന അനധികൃത മരുന്ന് പരീക്ഷണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു[18].
ചന്ദ്രന്റെ ഏറ്റവും വ്യക്തതയാർന്ന ചിത്രങ്ങൾ ചൈന തിങ്കളാഴ്ച പുറത്തുവിട്ടു[19].
നാലാമത് ബ്രിക്‌സ് ഉച്ചകോടി വ്യാഴാഴ്ച ഡെൽഹിയിൽ ആരംഭിച്ചു[1].
കേരള തീരത്ത് മീൻപിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽഇറ്റാലിയൻ കപ്പലായ എൻറിക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു[2].
വ്യോമയാന മേഖലയ്ക്കായി പ്രത്യേക സിവിൽ ഏവിയേഷൻ അതോറിറ്റി രൂപീകരിക്കാനുള്ള ബിൽ തയ്യാറാക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് ലോക്‌സഭയെ അറിയിച്ചു[3].
ടി.പി. വധക്കേസിൽ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി.
എട്ട് മന്ത്രിമാർ രാജിവെച്ചതിനെതുടർന്ന് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഗവർണർ എച്ച്.ആർ. ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തി.
ജൂൺ 28
ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ ശക്തമായ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം.
ജൂൺ 26
അത്യപൂർവ ആമ വർഗത്തിലെ അവസാന അംഗമായിരുന്ന ലോൺസം ജോർജ് ചത്തു. ഇതോടെ ഒരു ജീവിവർഗം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.
ചേർത്തല താലൂക്ക് ആശുപത്രിക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ് ചേർത്തല.
ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരം പ്രമുഖ ഗാനരചയിതാവും കവിയുമായ ഗുൽസാറിന് ലഭിച്ചു.[1]
കേന്ദ്ര ധനകാര്യവകുപ്പിന്റെ മുഖ്യഉപദേഷ്ടാവായ കൗശിക് ബസുലോക ബാങ്ക് ഉപാധ്യക്ഷനും ചീഫ് എക്കോണമിസ്റ്റും ആയി നിയമിതനായി. രഘുറാം രാജൻ പുതിയ ഉപദേഷ്ടാവായി സ്ഥാനമേൽക്കും[7]
യു.എസ്. ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് കിരീടം എക്തരീന മകറോവ(റഷ്യ), ബ്രൂണോ സൊവാരസ്(ബ്രസീൽ) സഖ്യം നേടി. സീഡിങ്ങ് ഇല്ലാതിരുന്ന ഇവർ നാലാം സീഡായ ക്വെറ്റ പെഷ്കെ(ചെക്ക് റിപ്പബ്ലിക്ക്), മാർസിൻ മട്കോവ്സ്കി(പോളണ്ട്) സഖ്യത്തെയാണ് ഫൈനലിൽ കീഴടക്കിയത്.[8]
ലേസർ ആക്രമണത്തെ ചെറുക്കാൻ നാനോ പദാർഥം;മലയാളി ശാസ്ത്രഞ്ജന് നേട്ടം:
ലേസർ ആക്രമണത്തെ ചെറുക്കാനുതകുന്ന സവിശേഷ പദാർഥം നാനോ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിൽ മലയാളി ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിജയിച്ചു.[1]
↑ 1.01.1മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 30 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു