ചെങ്കുളം അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടിയിൽ മുതിരപ്പുഴയാറിന്റെ പോഷക നദിയായ ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ചെങ്കുളം അണക്കെട്ട്.[1] ചെങ്കുളം ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി 144.50 മീറ്റർ നീളവും, 27 മീറ്റർ ഉയരവുമുള്ള ഈ അണക്കെട്ട് 1957ൽ നിർമ്മിക്കപ്പെട്ടു.[2][3] 48 മെഗാ വാട്ട് ശേഷിയുള്ള വൈദ്യുതോല്പാദന നിലയവും ഇതിനോടൊപ്പം സ്ഥിതി ചെയുന്നു. വൈദ്യുതി ഉത്പാദനംപള്ളിവാസൽ ജലവൈദ്യുതപദ്ധതിയിൽ നിന്നും പുറത്തുവിടുന്ന വെള്ളം ഒരു തുരങ്കം വഴി ഇവിടെ എത്തിക്കുന്നു. ഇവിടെ ശേഖരിക്കപ്പെടുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളത്തൂവലിൽ ഉള്ള ചെങ്കുളം പവർഹൗസിൽ എത്തിച്ചു 12 മെഗാവാട്ടിന്റെ 4 ടർബൈനുകൾ ഉപയോഗിച്ച് 48 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നു. 1955 പദ്ധതി നിലവിൽ വന്നു. 2002ൽ പദ്ധതി നവീകരിച്ചു 48 മെഗാവാട്ടിൽ നിന്ന് 51.2 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 182 MU ആണ്.[4] കൂടുതൽ കാണുകഅവലംബങ്ങൾ
|