ബ്യൂഫോട്ട് കടൽ
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ബ്യൂഫോട്ട് കടൽ (Beaufort Sea French: Mer de Beaufort) [4] നോർത്ത് വെസ്റ്റ് ടെറിടറീസ്, യൂകോൺ, അലാസ്ക എന്നിവയ്ക് വടക്കായും, കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിനു പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ഐറിഷ് ജലമാപകനായ സർ ഫ്രാൻസിസ് ബ്യൂഫോട്ടിന്റെ പേരിൽനിന്നുമാണ് ഈ കടലിന്റെ പേർ വന്നത്. കാനഡയിലെ ഏറ്റവും വലിയ നദിയായ മകിൻസ്കി നദി ഈ കടലിന്റെ കനേഡിയൻ ഭാഗത്താണ് പതിക്കുനത്. ഏതാണ്ട് വർഷം മുഴുവനും ഹിമാവൃതമായിക്കിടക്കുന്ന ഇവിടെ കഠിനമായ കാലാവസ്ഥ അനുഭവപ്പെടുന്നു. പുരാതനകാലത്ത് തീരത്തിനടുത്തുനിന്നും 100 കി.മീ (330,000 അടി) വീതിയുള്ള പ്രദേശത്ത് മാത്രം ഓഗസ്റ്റ്–സപ്തംബർ മാസങ്ങളിൽ മഞ്ഞുരുകിയിരുന്നുവെങ്കിലും സമീപകാലത്ത് ആർടികിലെ കാലാവസ്ഥാവ്യതിയാനം നിമിത്തം മഞ്ഞുരുകുന്ന പ്രദേശത്തിന്റെ വിസ്തീർണ്ണം അധികമായിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ജനസാന്ദ്രത വളരെ കുറവാണ്. പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപങ്ങൾ ഇവിടെയുണ്ട് 1950- 1980 കാലഘട്ടത്തിലാണ് ഈ നിക്ഷേപങ്ങൾ കണ്ടെത്തപ്പെട്ടത്.
അതിർത്തികൾഅന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ബ്യൂഫോട്ട് കടലിന്റെ അതിർത്തികൾ നിർണ്ണയിച്ചിരിക്കുന്നത് താഴേപ്പറയുന്ന രീതിയിലാണ്.[5]
അതിർത്തിത്തർക്കംകാനഡയിലെ ടെറിറ്ററിയായ യൂകോണിന്റെയും അമേരിക്കൻ സംസ്ഥാനമായ അലാസ്കയുടെയും ഇടയിലെ ഈ കടലിൽ സ്ഥിതിചെയ്യുന്ന ത്രികോണാകൃതിയിലുള്ള ഭാഗത്തെച്ചൊല്ലി കാനഡയും അമേരിക്കയും തമ്മിൽ അതിർത്തിത്തർക്കം നിലനിൽക്കുന്നുണ്ട്. ഇവിടെയുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപങ്ങളാണ് ഈ തർക്കതിനുപിന്നിലെ ഒരു പ്രധാനകാരണം[6][7][8] ഇവിടെ 1,700,000,000 m3 (6.0×1010 cu ft) പ്രകൃതിവാതകത്തിന്റെയും (ഏകദേശം ഇരുപത് വർഷം കാനഡക്കാവശ്യവായ പ്രകൃതിവാതകം) 1,000,000,000 m3 (3.5×1010 cu ft) എണ്ണയുടെയും നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്നു.[9] ഭൂമിശാസ്ത്രംഅലാസ്കയിലെ കൊംഗാകുട്, യൂകോണിലെ ഫിർത് നദി തുടങ്ങിയ പല നദികളും ബ്യൂഫോട് കടലിൽ പതിക്കുന്നുണ്ട്, ഇവയിൽ ഏറ്റവും വലിയ നദി കാനഡയിലെ ഏറ്റവും വലിയ നദികൂടിയായ മകിൻസ്കി നദിയാണ്. ഈ കടലിന്റെ കനേഡിയൻ ഭാഗത്തായി ടക്ടോയാക്റ്റകിനും പടിഞ്ഞാറായാണ് മകിൻസ്കി, ബ്യൂഫോട് കടലിൽ പതിക്കുന്നത്. വൻകരത്തട്ട് (Continental shelf) പൊതുവേ വീതി കുറഞ്ഞതാണ്, പ്രത്യേകിച്ചും അലാസ്കൻ ഭാഗത്ത് പോയിന്റ് ബാരോയുടെ കിഴക്കൻ പ്രദേശങ്ങളിൽ. മകിൻസ്കിയുടെ അഴിമുഖത്ത് വീതി കൂടുന്നുവെങ്കിലും ഒരിക്കലും 145 കി.മീ (476,000 അടി) കൂടുതലാകുന്നില്ല. അവലംബം
|