ആർട്ടിക് സമുദ്രം
ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ഉത്തര മഹാ സമുദ്രം(artic ocean). ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം. ഭൂമിശാസ്ത്രംഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ 14,056,000 കി.m2 (1.5130×1014 sq ft) വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി അന്റാർട്ടിക്കയുടെ വിസ്തൃതിയോളം വരും.[1][2] കടൽത്തീരത്തിന്റെ ആകെ നീളം 45,390 കി.മീ (148,920,000 അടി) ആണ്.[1][3] ഇതിനു ചുറ്റിലുമായി യൂറേഷ്യ, വടക്കേ അമേരിക്ക, ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ് ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട് കടൽ, അമുൺസൺ കടൽ, നോർഡെൻസ് ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ് ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ് ഉൾക്കടൽ, വൈറ്റ് സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. റഷ്യ, നോർവെ, ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.
|