Share to:

 

മുടിയേറ്റ്

മുടിയേറ്റ് അവതരണത്തിൽ‍ നിന്ന്

കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. [1]

പഠനം

മുടിയേറ്റിൽ പ്രധാനമായും ആറ് കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, എന്നിവരാണ്‌ കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്.അസുരചക്രവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളിയുടെ പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്.

സവിശേഷതകൾ

ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കൻചെണ്ടയും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസം‌വിധാനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ്‌ വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്തു സ്ഥിതിചെയ്യുന്ന ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം ആണ് വർഷങ്ങളായി ഇവിടെ മുടിയേറ്റ്‌ നടത്തിപ്പോരുന്നത് .മൂവാറ്റുപുഴ വാരപ്പെട്ടി ശ്രീ എളങ്ങവത്ത് കാവിലെ മുടിയേറ്റും പ്രശസ്തമാണ് ഇവിടെ തിരുമടക്ക്‌(കോഴിപ്പിള്ളി, കോതമംഗലം)ശ്രീ ഭദ്ര കലാലയത്തിന്റെ നേതൃത്വത്തിൽ ആണ് നടത്തി പോരുന്നത് .ഇത് കൂടാതെ തൊടുപുഴയ്ക്ക് അടുത്ത് പുരാതനമായ അറക്കുളത്ത് കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വർഷങ്ങളായി പുത്തൻകുരിശ് അപ്പുക്കുട്ടൻ മാരാരും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ച് വരുന്നത്. അറക്കുളത്ത് കാവിന് സമീപം കുടയത്തൂർ മങ്കൊമ്പ് കാവിലും ഇപ്പോൾ ഉത്സവത്തോടനുബന്ധിച്ച് മുടിയേറ്റ് വഴിപാടായി നടത്തി വരുന്നു.തൊടുപുഴ കുമാരമംഗലത്തെ വള്ളിയാനിക്കാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റും പ്രസിദ്ധമാണ്.

കഥാപാത്രങ്ങൾക്ക്‌ മുഖത്ത്‌ ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്‌. അരിമാവും ചുണ്ണാമ്പും ചേർത്ത്‌ കാളിയുടെ മുഖത്ത്‌ ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട്‌ ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു. മുടിയേറ്റ്‌ എന്ന്‌ പേരുണ്ടാകാനും കാരണം ഇതായിരിക്കാം എന്നു കരുതപ്പെടുന്നു.

നിലവിലുള്ള മുടിയേറ്റ് സംഘങ്ങൾ

  • ശ്രീരുദ്ര മുടിയേറ്റ് സംഘം, പുത്തൻകുരിശ്.
  • ശ്രീഭദ്ര കലാലയ , തിരുമടക്ക്(കോഴിപ്പള്ളി)
  • ശ്രീഭദ്ര മുടിയേറ്റ് സംഘം, തിരുമറയൂർ
  • ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം, കീഴില്ലം
  • പാഴൂർ ദാമോദരമാരാർ&നാരായണമാരാർ സ്മാരക ഗുരുകുലം, പാഴൂർ
  • ശ്രീഭദ്ര മുടിയേറ്റ് സംഘം കൊരട്ടി. വാരണാട്ട് ശങ്കരനാരായണ കുറുപ്പ്, വാരണാട്ട് ഗോപാലകൃഷ്ണകുറുപ്പ്.
  • മടക്കിൽ ശ്രീഭദ്ര മുടിയേറ്റ് സംഘം, മഴുവന്നൂർ.
  • ശ്രീ ദുർഗ്ഗ കലാലയം, കുന്നയ്ക്കാൽ വാളകം
  • കുഞ്ഞൻ മാരാർ സ്മാരക മുടിയേറ്റ് ഗുരുകുലം, തിരുമറയൂർ(UNESCO അംഗീകൃതം)

ചിത്രശാല

അവലംബം

  1. "യുനസ്കോ പൈതൃക കലകളുടെപട്ടികയിൽ മുടിയേറ്റ്". മലയാള മനോരമ ദിനപത്രം. Retrieved 2010-12-12.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya