റൺവേ
ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റൺവേ. എൻ.എൻ.എസ് ആർട്സിന്റെ ബാനറിൽ വി.കെ. നൗഷാദ്, മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കഥാസംഗ്രഹംഉണ്ണി(ദിലീപ്) ഒരു മാഫിയ രാജാവായ ഭായിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഗൾഫിൽ ജോലി ചെയ്യുന്നുവെന്ന വ്യാജേന തന്റെ കുടുംബത്തെ ഉണ്ണി നന്നായി നോക്കുന്നു. ഭായിയുടെ ഏക മകനെ കൊലപ്പെടുത്തിയതിന് പോലീസ് ഉദ്യോഗസ്ഥനായ സഹോദരൻ ഉണ്ണിയെ കുറ്റപ്പെടുത്തുമ്പോൾ ഉണ്ണിയുടെ ജീവിതം വഴിത്തിരിവുണ്ടാകുന്നു. അഭിനേതാക്കൾ
സംഗീതംഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ
അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
|