ഉത്തരായനം (ചലച്ചിത്രം)
1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് ഉത്തരായനം. മികച്ച ചലച്ചിത്രം, മികച്ച ഛായാഗ്രാഹകൻ, മികച്ച തിരക്കഥ എന്നിവക്കുള്ള ആ വർഷത്തെ കേരളസംസ്ഥാനം ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രം, അരവിന്ദന്റെ ആദ്യചലച്ചിത്രമാണ്. പട്ടത്തുവിള കരുണാകരനും തിക്കോടിയനും അരവിന്ദനും അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രം രൂപം കൊണ്ടത്. തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥ തയ്യാറാകിയത്. സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി.തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം.അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായരാണ് ഈ ചിത്രം വിതരണം ചെയ്തത് അവലംബം
|