എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
ഫാസിലിന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശാലിനി, സംഗീത നായിക്, പൂർണ്ണിമ ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1983-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്. നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ പേര് എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്നായിരുന്നുവെങ്കിലും സിനിമയുടെ പോസ്റ്റർ അച്ചടിപ്പിക്കാൻ പോയവർ പേര് എഴുതിക്കൊടുത്തപ്പോൾ ഒരു കുനിപ്പ് മാറിപ്പോയി. പോസ്റ്ററുകളിൽ ചിത്രത്തിന്റെ പേര് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' 'എന്ന് അച്ചടിച്ചുവന്നു.[1] പോസ്റ്ററിൽ വന്ന 'മാമാട്ടിക്കുട്ടിയമ്മ' എന്ന പേര് ചലച്ചിത്രത്തിലുള്ള 'മാമാട്ടുക്കുട്ടിയമ്മ' എന്ന പേരിനെക്കാൾ പ്രശസ്തമാവുകയും ചെയ്തു. കഥാസന്ദർഭംഒരു ദമ്പതിമാരായ സേതുലക്ഷ്മി (സംഗീതാ നായിക്), വിനോദ് (ഭരത് ഗോപി) എന്നിവർക്ക് ഒരു അപകടത്തിൽ തങ്ങളുടെ ഏക മകളെ (ദിവ്യ ഉണ്ണി) നഷ്ടപ്പെട്ടു. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന കുടുംബം ഒരു ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. ഈ ദമ്പതികളുടെ മകൾ ബോട്ടിന്റെ മുകളിൽ തന്റെ പ്രയപ്പെട്ട കളിപ്പാട്ടമായ പാവയുമായി പോകുകയും മറ്റു കുട്ടികളോടൊപ്പം കളിക്കുകുയും ചെയ്യുന്നു. മറ്റുകുട്ടികൾ അവളുടെ കളിപ്പാട്ടം ബോട്ടിനു മുകളിൽനിന്നു വെള്ളത്തിലേയ്ക്കു വലിച്ചെറിഞ്ഞു, പാവയ്ക്കു പുറകേ വെള്ളത്തിൽ ചാടിയ കുട്ടിയെ ദമ്പതികൾ അന്വേഷിച്ചുവെങ്കലും അതു വൃഥാവിലായി. അവർ വെള്ളത്തിൽ ഒഴുകിനടക്കുന്ന പാവയെ കണ്ടെത്തി. ഏകമകളെ നഷ്ടപ്പെട്ട സേതുവിന് ഇതു വലിയ ഷോക്കാകുന്നു. വർഷങ്ങൾക്കു ശേഷം ടിന്റു (ബേബി ശാലിനി) എന്ന ഒരു ബാലികയെ ദത്തെടുക്കാൻ വിനോദ് തീരുമാനിക്കുന്നു. എന്നാൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ സേതു ആഗ്രഹിച്ചില്ല. എന്നിരുന്നാലും അനാഥാലയത്തിൽ ടിന്റുവിനെ കാണാനായി പോകുവാൻ വിനോദ് സേതുവിനെ നിർബന്ധിക്കുന്നു. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട സേതു ഒരു കുട്ടിയെ വളർത്തുവാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാൽ നിഷേധം പ്രകടിപ്പിക്കുന്നു. വിനോദ് അവളെ പറഞ്ഞു മനസ്സിലാക്കിയതോടെ സേതു ദത്തെടുക്കുവാൻ സമ്മതിക്കുന്നു. അവർ ടിന്റുവിനെ സ്വീകരിക്കുകയും കഥ വികസിക്കുകയും ചെയ്യുന്നു. ടിന്റുവിനെ വീട്ടിലേക്കു കൊണ്ടുവന്നതോടെ, ആ ദമ്പതികൾ മുൻകാലത്തേതുപോല സന്തോഷമായ ജീവിക്കുന്നു. നേരത്തയുള്ളതുപോല സന്തോഷത്തോടെയാണ് മാറുന്നത്. എന്നാൽ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ (പൂർണ്ണിമാ ജയറാം, മോഹൻലാൽ) കുട്ടിയെ തേടിയെത്തുമ്പോൾ അവരുടെ ജീവിതത്തിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. തുടക്കത്തിൽ സേതു നിരസിച്ചെങ്കിലും പിന്നീട് കുട്ടിയെ അവളുടെ യഥാർത്ഥ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറാൻ അവർ തയ്യാറാകുന്നതോടെ കഥ ശുഭപര്യവസായിയാകുന്നു. അഭിനേതാക്കൾ
സംഗീതംബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജെറി അമൽദേവ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.
അണിയറ പ്രവർത്തകർ
പുരസ്കാരങ്ങൾ1983-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള കേരളസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം നേടിയത് ഈ ചിത്രമായിരുന്നു. ഈ ചിത്രം സംവിധാനം ചെയ്ത ഫാസിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. ഗോപി, ശാലിനി എന്നിവർ മികച്ച നടനും മികച്ച ബാലതാരത്തിനുമുള്ള പുരസ്കാരങ്ങൾ നേടി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|