തൂണക്കടവ് അണക്കെട്ട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലെ [1] ,[2] ,[3] തൂണക്കടവിൽ ആണ് പറമ്പിക്കുളം നദിയുടെ കൈവഴിയായ തുണക്കടവ് നദിയിലാണ് തുണക്കടവ് അണക്കെട്ട് [4] സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതിയുടെ[5] ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത പെരുവാരിപള്ളം അണക്കെട്ടുമായി[6] ഒരു കനാൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .തൊട്ടടുത്തുള്ള പറമ്പിക്കുളം അണക്കെട്ടുമായി 2.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു [7].
വൈദ്യുതി ഉത്പാദനം3 അണക്കെട്ടുകളിലെയും വെള്ളം സർകാർപതി പവർ ടണൽ[8] , [9]വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിനു സമീപമുള്ള സർകാർപതി പവർ ഹൌസി[10], [11]ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട് ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്. ജലം പങ്കിടൽഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന് വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി . ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്. കൂടുതൽ കാണുക
അവലംബം
|