ആനയിറങ്കൽ അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിൽ നിർമിച്ച ഒരു അണക്കെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. [1] ഒരു വശം വനമേഖലയാലും മറ്റു വശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു. കുമളി - മൂന്നാർ പാതയ്ക്കു സമീപമാണ് അണക്കെട്ടിന്റെ സ്ഥാനം [2]. അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാർ പുഴയിലൂടെ കുത്തുങ്കലിലും പൊന്മുടി അണക്കെട്ടിലും എത്തുന്നു. കുത്തുങ്കൽ, പന്നിയാർ പവർഹൗസുകളിൽ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. [3] [4] [5] ബിയൽറാം എന്നിവിടങ്ങളിൽനിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലെ ജലവും തമിഴ്നാട് അതിർത്തിയിലെ മലകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടിൽ സംഭരിക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ സംഭരണി നിറഞ്ഞുകവിയാറുണ്ട്. മതികെട്ടാൻ ചോല ദേശീയോദ്യാനംമതികെട്ടാൻ ചോല ദേശീയോദ്യാനം [6] ഇതിനടുത്താണ്. വൈദ്യുതി ഉത്പാദനംവെള്ളത്തൂവലിൽ മുതിരപ്പുഴയ്ക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തു ഉള്ള പന്നിയാർ പവർ ഹൗസിൽ 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .1964 ജനുവരി 26-ന് കെ.എസ്.ഇ.ബി.യുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003-ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി. കൂടുതൽ കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |