വാഴാനി അണക്കെട്ട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ വിരുപ്പാക്കയിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്[1].[അവലംബം ആവശ്യമാണ്] , വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു. അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. വാഴാനി ജലസേചനപദ്ധതി[2] ,[3] ,[4] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി ഉപയോഗിക്കുന്നു. [5] ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി - വാഴാനി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു[6],[7]. ചിത്രശാല
കൂടുതൽ കാണുകVazhani Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|