ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്.
വിഷയങ്ങൾ
മലയാളം വിക്കിപീഡിയയിൽ വനിതകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, വനിതകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. വനിതകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്.
വനിതകളും മറ്റുലിംഗങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരു ലേഖനവും ഈ പദ്ധതിയിലേക്ക് ചേർക്കാവുന്നതാണ്. പ്രധാന ഫോക്കസ് താഴെപ്പറയുന്ന വിഷയങ്ങൾക്കാണ്.
ഫെമിനിസം
വനിതകളുടെ ജീവചരിത്രം
ലിംഗസമത്വം അടിസ്ഥാനമായ വിഷയങ്ങൾ
സമ്മാനങ്ങൾ
5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് വിക്കിവിമെന്റെ വകയായി പോസ്റ്റ്കാർഡുകൾ അയക്കുന്നതാണ്.
നിയമങ്ങൾ
ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
ഫെബ്രുവരി 10 നും മാർച്ച് 31 നും ഇടക്ക് ആയിരിക്കണം ലേഖനം നിർമ്മിച്ചത്.
ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ
ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 526 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 15 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കി ലൗസ് വിമെൻ 2019|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കി ലൗസ് വിമെൻ 2019|created=yes}}
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്: