സാവോ ടോം ആൻഡ് പ്രിൻസിപ്പെ
സാവോ ടോം ആൻഡ് പ്രിൻസിപ്പെ പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രമാണ്. ഔദ്യോഗിക നാമം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ. ഇംഗ്ലീഷ് ഉച്ചാരണം: IPA: [saʊ̯ tʰəˈmeɪ̯ ənd ˈpʰɹɪnsɪpɪ], പോർച്ചുഗീസ് ഉച്ചാരണം: IPA: [sɐ̃ũ tu'mɛ i 'pɾı̃sɨpɨ]), ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് സാഒ റ്റോമെ ആന്റ് പ്രിൻസിപ്പെ. സാവോ ടോം, പ്രിൻസിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീർണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ 250, 225 കിലോമീറ്റർ വീതം ഗാബണിന്റെ പടിഞ്ഞാറൻ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപർവ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപു കണ്ടെത്തിയ പോർച്ചുഗീസ് പര്യവേഷകർ വിശുദ്ധ തോമസിന്റെ പെരുന്നാൾ ദിവസം ദ്വീപ് കണ്ടെത്തിയതിനാൽ ദ്വീപിന് വിശുദ്ധ തോമസിന്റെ (തോമാശ്ലീഹായുടെ) പേരു നൽകുകയായിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ചെറിയ ആഫ്രിക്കൻ രാഷ്ട്രമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ(സെയ്‌ഷെൽസ് ആണ് ഏറ്റവും ചെറുത്). മുൻപ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യൻ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്. ചരിത്രം1470-ൽ പോർച്ചുഗീസുകാരുടെ വരവ് വരെ സാവോ ടോം, പ്രിൻസിപ്പെ ദ്വീപുകൾ കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അതിന് ശേഷം ഫെർണാവോ ഡോ പോ ഇത് കണ്ട് പിടിച്ചു. വ്യാപാരം നടത്താനുള്ള ഒരു താവളമായി മാറ്റാൻ ഫ്രഞ്ച് നാവികർ തീരുമാനിച്ചു. 1493-ൽ അൽവാരോ കാമിന്ഹയാണ് സാവോ ടോമിൽ ആദ്യ അധിവസിതപ്രദേശം സ്ഥാപിച്ചത്. രാജാവ് അൽവാരോയ്ക്ക് എഴുതിക്കൊടുത്ത ഭൂമിയിലാണ് സ്ഥാപിച്ചത്. 1500-ലാണ് പ്രിൻസിപ്പെയിൽ അധിവസിതപ്രദേശം സ്ഥാപിച്ചത്. കൃഷിക്ക് വളരെയധികം അനുയോജ്യമായ മണ്ണ് ഇവർ കണ്ടെത്തി. കരിമ്പ് കൃഷിക്ക് വളരെയധികം തൊഴിലാളികളെ വേണ്ടിയതിനാൽ ആഫ്രിക്കയിൽ നിന്ന് അടിമകളെ പോർച്ചുഗീസുകാർ ഇറക്കുമതി ചെയ്തു. പതിനാറാം നൂറ്റാണ്ടിൻറെ മധ്യത്തിൽ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന ദ്വീപുകളായി സാവോ ടോം മാറി. 1522, 1573 എന്നീ വർഷങ്ങളിൽ പോർച്ചുഗീസ് രാജഭരണത്തിൻ കീഴിലായിരുന്നു സാവോ ടോമും പ്രിൻസിപ്പെയും. എന്നാൽ വർദ്ധിച്ചുവന്ന അടിമകളുടെ എണ്ണം കാരണം പോർച്ചുഗീസുകാർക്ക് അവരെ നിയന്ത്രിക്കാൻ കഴിയാതെയായി. പിന്നീട് 1964-ൽ ഡച്ചുകാർ സാവോ ടോമും പ്രിൻസിപ്പെയും പിടിച്ചെടുത്തു. എഴുപതോളം പഞ്ചസാര മില്ലുകൾ നശിപ്പിച്ചു[2]. പഞ്ചസാര കൃഷി അധംപതിച്ചു. തന്മൂലം സാവോ ടോമിൻറെ സാമ്പത്തികം മാറി. ആഫ്രിക്കയിലേക്ക് അടിമകളെ കടത്തുന്ന സഞ്ചാരമാർഗ്ഗം മാത്രമായി സാവോ ടോം മാറി. 1800-കളുടെ ആദ്യപാദങ്ങളിൽ കാപ്പിയും കൊക്കോയും കൃഷി ചെയ്യാനാരംഭിച്ചു. ധാതുസമ്പുഷ്ടമായ ശിലാമണ്ണ് പുതിയ വിളകളകൾക്ക് വളരെ അനുയോജ്യമായിരുന്നു. പോർച്ചുഗീസ് കമ്പനികൾ വിശാലമായ നാണ്യവിളത്തോട്ടങ്ങൾ(റാകോസ്) സ്ഥാപിച്ചു. 1908-ൽ ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉല്പാദകരായി സാവോ ടോം മാറി. രാജ്യത്തിലെ മുഖ്യ വിളയായാണ് കൊക്കോയിപ്പോൾ. 1950 അവസാനം ആയപ്പോഴേക്കും ആഫ്രിക്കൻ രാജ്യങ്ങൾ സ്വതന്ത്ര്യം ആവശ്യപ്പെട്ടു. ഒരു സംഘം സാവോ ടോമുകൾ ഗാബോൺ ആസ്ഥാനമായി മൂവ്മെൻറ് ഫോർ ദ് ലിബറേഷൻ ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ രൂപവത്കരിച്ചു. ഭരണംജനാധിപത്യ-റിപ്പബ്ലിക്ക പരമായ ഭരണമാണ് സാവോ ടോമിലേത്. പ്രസിഡൻറിനാണ് സംസ്ഥാനങ്ങളുടെ ചുമതല. പ്രധാന മന്ത്രിയാണ് രാജ്യത്തിൻറെ പരമാധികാരി. എക്സിക്യൂട്ടീവ് ശാഖ
അഞ്ച് വർഷം കൂടുമ്പോഴാണ് പ്രസിഡൻറിനെ തിരഞ്ഞെടുക്കുന്നത്. അവരവരുടെ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ വെച്ചാണ് സ്ഥാനാർത്തിയെ നിശ്ചയിക്കുന്നത്. പ്രവിശ്യകൾ
സാവോ ടോം(തലസ്ഥാനം: സാവോ ടോം), പ്രിൻസിപ്പെ എന്നിങ്ങനെ രണ്ട് പ്രവിശ്യകളായി സാവോ ടോം ആൻഡ് പ്രിൻസിപ്പെ വിഭജിച്ചിരിക്കുന്നു. സാവോ ടോം ആറും പ്രിൻസിപ്പെ ഒന്നും ജില്ലകളായി വീണ്ടും തിരിച്ചിരിക്കുന്നു. 1995 ഏപ്രിൽ 29 മുതൽ പ്രിൻസിപ്പെയിൽ സ്വയംഭരണമാണ്. 142 ചതുരശ്ര കിലോമീറ്ററാണ് പ്രിൻസിപ്പെയുടെ ആകെ വിസ്തീർണ്ണം. 5,400 ആണ് കണക്കനുസരിച്ച് ജനസംഖ്യ. ഭൂമിശാസ്ത്രംസാവോ ടോം, പ്രിൻസിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീർണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ 250, 225 കിലോമീറ്റർ വീതം ഗാബണിന്റെ പടിഞ്ഞാറൻ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപർവ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ. ഏകദേശം 209 കി.മീ. തീരപ്രദേശമാണ് രാജ്യത്തിനുള്ളത്. അണഞ്ഞുപോയ അഗ്നിപർവ്വതതിൻറെ അരികിലാണ് ഈ ദ്വീപുകൾ. ജന്തുജാലങ്ങൾഫ്ലോറയുടെയും ഫ്യൂണയുടെയും സമ്മ്രിശതമാണ് രാജ്യത്തെ വന്യജീവിതം. സമുദ്ര ദ്വീപുകളായതിനാലും ആഫ്രിക്ക ദ്വീപിൽ നിന്ന് വളരെ അകന്ന് സ്ഥിതി ചെയ്യുന്നതിനാലും ജന്തുജാലങ്ങൾ സാവോ ടോമിലും പ്രിൻസിപ്പെയിലും കുറവാണ്. ഏകദേശം 114 തരം പക്ഷി സ്പീഷിസ് ഇവിടെയുണ്ട്. ഏകദേശം 895 സ്പീഷിസ് വാസ്കുലാർ സസ്യങ്ങൾ ഇവിടെയുണ്ട്. സാമ്പത്തികം1800-കളിൽ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുടെ പ്രധാന സാമ്പത്തിക വരുമാനം കൃഷിയായിരുന്നു, പെട്രോളിയം പര്യവേഷണം2001-ൽ സാവോ ടോമും നൈജീരിയയും നൈജർ ഡെൽറ്റ ജിയോളജിക്കൽ പ്രവിശ്യയിൽ പെട്രോളിയം പര്യവേഷണം നടത്താൻ കരാറിലേർപ്പെട്ടു. ബാങ്കിങ്ങ്ഏകദേശം അരഡസനോളം ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബാങ്കോ സെൻട്രൽ ഡീ സാവോ ടോം പ്രിൻസിപ്പെ ആണ് കേന്ദ്ര ബാങ്ക്. ബാങ്കോ ഇൻറർനാഷണൽ ഡീ സാവോ ടോം പ്രിൻസിപ്പെ ആണ് ഏറ്റവും വലിയ ബാങ്ക്. പോർച്ചുഗീസ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള കെയ്സാ ജെറാൽ ഡീ ഡിപ്പോസിറ്റസിൻറെ ഉപസ്ഥാപനമാണ് ഈ ബാങ്ക്. വിദ്യാഭ്യാസംനാലു വർഷം വിദ്യാഭ്യാസം നിർബന്ധമാണ്[3]. എന്നാൽ രാജ്യത്തിലെ വിദ്യാഭ്യാസ രംഗം മോശമാണ്. ആവശ്യത്തിന് ക്ലാസ് മുറികളില്ല, പരിശീലനം സിദ്ധിച്ച അദ്ധ്യാപകരില്ല, മികച്ച പുസ്തകങ്ങൾ എന്നിവയാണ് വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ[3]. സംസ്കാരംഭാഷസംഗീതംമതംഗതാഗതംസാവോ ടോമിൽ റെയിൽവേ ഇല്ല. മറ്റ് ഗതാഗത സൌകര്യങ്ങൾ താഴെപ്പറയുന്നു. ആകെ 320 കിലോമീറ്ററാണ് ഹൈവേയുടെ ദൈർഘ്യം. ഇതിൽ 218 കി.മീ നിരപ്പായതും 102 കി.മീ നിരപ്പാകാത്തതുമാണ്. സാൻറോ അൻറോണിയോ, സാവോ ടോം എന്നിവയാണ് തുറമുഖങ്ങൾ. സാവോ ടോം അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ രാജ്യത്ത് രണ്ട് എയർപോർട്ടുകളുണ്ട്. അവലംബം
|