തെക്കുകിഴക്കേ ഏഷ്യതെക്കുകിഴക്കേ ഏഷ്യ
ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും ചലനങ്ങൾക്ക് വേദിയാണ്. തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളാണ്: ഏഷ്യൻ വൻകര, കിഴക്കും തെക്കുകിഴക്കുമായി കിടക്കുന്ന ദ്വീപുസമൂഹങ്ങളും ദ്വീപ് ചാപങ്ങളുമാണിവ. ഇന്തോചൈന വൻകരയിൽ പ്രധാനമായും കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്; ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും തായ് ജനങ്ങളും ആസ്ത്രോഏഷ്യൻ ജനങ്ങളും ആണ്; ഇവിടത്തെ പ്രധാന മതങ്ങൾ ബുദ്ധമതവും ക്രിസ്തുമതവും ആണ്. ദ്വീപുരാജ്യങ്ങളിൽ ബ്രൂണൈ, കിഴക്കൻ ടിമോർ,[1] ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ എന്നിവയാണ്. ആസ്ത്രൊനേഷ്യൻ ജനങ്ങൾ ആണ് ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവിടത്തെ പ്രധാന മതങ്ങൾ ഇസ്ലാം, ക്രിസ്തുമതം എന്നിവയാണ്. അവലംബം
|