ഗുരുജി ഒരു വാക്ക്
രാജൻ ശങ്കരാടി സംവിധാനം ചെയ്ത് വേണു നാഗവള്ളിയുടെ രചനയിൽ 1985-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഗുരുജി ഒരു വാക്ക്. മോഹൻലാൽ , മധു, നെടുമുടി വേണു, രതീഷ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ . ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവ് ഈണം പകർന്ന ഗാനങ്ങളും ജോൺസൺ പശ്ചാത്തലസംഗീതവും ഈ ചിത്രത്തിലുണ്ട്. [1] [2] [3] കഥാംശംചില്ലറ മോഷണമൊക്കെ നടത്തിയാണ് പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നടക്കുന്ന ചാർലി(നെടുമുടി)യും ഗോപു(രതീഷ്)വും ജീവിക്കുന്നത്. അതിനിടെ ഉണ്ണിയും(മോഹൻലാൽ) അവരുടെ ഇടയിൽ എത്തിപ്പെട്ടു. അവർ ഒരു ജീപ്പിൽ നിന്നും ഉണ്ണി കളവിനെതിരാണെങ്കിലും സാധനം മോഷ്ടിക്കുക്കയും നിവൃത്തിയില്ലാതെ പിടിക്കപെടുകയും ചെയ്യുന്നു. ഗുരുജി(മധു) ആയിരുന്നു ജീപ്പിന്റെ ഉടമസ്ഥൻ. ഗുരുജി അവരെയും കൊണ്ട് ഗുരുദക്ഷിണ പ്ളാന്റേഷനിൽ പോകുകയും അവർക്ക് ഓരോരുത്തർക്കും പതിനായിരം രൂപ കൊടുക്കുകയും ചെയ്യുന്നു. അടുത്ത വർഷം അതേ സ്ഥലത്ത് കാണാമെന്നും അപ്പോൾ കാശ് തിരികെ കൊടുക്കണമെന്നും ഗുരുജി അവരോട് പറയുന്നു. കൂടാതെ ആ കാശുകൊണ്ട് എന്തു ചെയ്തു എന്നു പറയണമെന്നും ആവശ്യപെടുന്നു. താരനിര
ശബ്ദട്രാക്ക്ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം നൽകിയിരിക്കുന്നത്.
അവലംബം
പുറംകണ്ണികൾ |