ഒന്നാണു നമ്മൾ
1984ൽ കലൂർ ഡെന്നീസ്കഥയെഴുതി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒന്നാണു നമ്മൾ. മമ്മൂട്ടി,മോഹൻലാൽ,സീമ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഇളയരാജയുടെ സംഗീതം , ജി മുരളിയുടെ ചിത്രസംയോജനം രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം എന്നിവ ഈ ചിത്രത്തിന്റെ സവിശേഷതകളാണ്.[1][2][3] താരനിര
കഥാതന്തുശാന്തമായി ഒഴുകുന്ന ജീവിതനദിയിൽ വീഴുന്ന സംഭവങ്ങൾ ജീവിതഗതിക്കുണ്ടാക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ബാങ്ക് ഓഫീസരായ സേതുവും( മമ്മൂട്ടി) നിർമ്മലയും( സീമ )മകൾ സോണിമോളും(ബേബി ശാലിനി) സുഖവും ശാന്തവുമായി ജീവിക്കുന്നു. നിർമ്മലയുടെ അനിയത്തി സീത (പൂർണ്ണിമ ജയറാം) കോളജിൽ പഠിക്കുന്നു. അവളെ കണ്ട് ഇഷ്ടപ്പെട്ട് നന്ദഗോപാൽ (മോഹൻലാൽ) അവളുടെ പിറകെ കൂടുന്നു. അയാൾ സേതുവിന്റെ കുടുംബവുമായി അടുക്കുന്നു. അയാളുടെ കുസൃതികലർന്ന പെരുമാറ്റത്തിലൂടെ അയാൾ എല്ലാവർക്കും പ്രിയങ്കരനാകുന്നു. വിവാഹം തീരുമാനിക്കുന്നു. പക്ഷേ ഒരു അപകടത്തിൽ നന്ദു മരിക്കുന്നു. ആ ഷോക്ക് അവസാനിക്കും മുമ്പ് ഗർഭിണിയായ നിർമ്മല ഒരു വീഴ്ചയിൽ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലാകുന്നു. തളർച്ചയിലുള്ള ആ കുടുംബത്തിന്റെ രക്ഷക്കായി എല്ലാവരും കൂടി നിർബന്ധിച്ച സേതുവും സീതയും തമ്മിലുള്ള വിവാഹം നടത്തുന്നു. പക്ഷേ കുറച്ച് നാൾക്കകം നിർമ്മല ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വീട്ടിൽ സന്തോഷവും ആശങ്കകളൂം നിറയുന്നു. പ്രശ്നം അവസാനിപ്പിക്കാനായി സീത ജീവിതം അവസാനിപ്പിക്കുന്നു. പാട്ടരങ്ങ്ബിച്ചുതിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു [4]
അവലംബം
പുറം കണ്ണീകൾചിത്രം കാണൂകഒന്നാണു നമ്മൾ 1984
|