മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2017 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ[1]. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്[2]. വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. മീന നായികയാകുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിന്ധു രാജ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. 2017 ജനുവരി 20 ന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ പ്രദർശനത്തിനെത്തി[3]. അനുകൂലമായ പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[4][5]. കഥാസംഗ്രഹംഉലഹന്നാൻ (മോഹൻലാൽ) ഭാര്യക്കും കുട്ടികൾക്കുമൊപ്പം ജീവിക്കുന്നു, അവന്റെ ഏകതാനമായ ജീവിതത്തിൽ മടുപ്പുളവാക്കുന്നു. ആകർഷകമായ ജൂലിയുമായി(നേഹ സക്സേന) ഒരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നു, പക്ഷേ താമസിയാതെ തന്റെ തെറ്റ് മനസ്സിലാക്കുന്നു. പിന്നീട് അയാൾ തൻ്റെ ഭാര്യ ആനിയെ(മീന) സ്നേഹിച്ചു തുടങ്ങുന്നു അഭിനയിച്ചവർ
സംഗീതംറഫീഖ് അഹമദ്, മധു വാസുദേവൻ, ഡോ.അഭിജിത് കുമാർ എന്നിവർ രചിച്ചിരിക്കുന്ന ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ, ബിജിബാൽ എന്നിവരാണ്[6]. വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ, ശ്വേത മോഹൻ ജിതിൻ രാജ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |